മൂത്രത്തിൽകല്ല് കാരണം വേദന അനുഭവിക്കുകയാണോ? ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കി നോക്കൂ, മാറ്റം കാണാം
വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ചെറിയ കണങ്ങളാണ് കിഡ്നി സ്റ്റോൺ. അസഹനീയമായ വേദന ശരിക്കും ശാരികമായി ദുർബലമാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും.
കിഡ്നി സ്റ്റോൺ രൂപപ്പെടുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും ഭക്ഷണ ക്രമം നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങൾ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. വൃക്കയിൽ കല്ല് രൂപപ്പെടാതിരിക്കാൻ ഈ ആറ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. വിശദമായി അറിയാം..

ഉയർന്ന ഓക്സലേറ്റ് ഭക്ഷണങ്ങൾ: ഓക്സലേറ്റ് സംയുക്തങ്ങൾ സാധാരണയായി കാൽസ്യം, മൂത്രം എന്നിവയെ ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. ചീര, ബീറ്റ്റൂട്ട്, പരിപ്പ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ പരിമിതപ്പെടുത്തേണ്ട ഉയർന്ന ഓക്സലേറ്റ് ഭക്ഷണങ്ങളിൽ ചിലത് ആണ്.
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണം: സോഡിയം അടങ്ങിയ ഭക്ഷണം മൂത്രത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് കല്ല് രൂപപ്പെടാൻ ഇടയാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച സൂപ്പുകൾ, ഉപ്പിലിട്ട ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് സോഡിയം കഴിക്കുന്നത് കുറയ്ക്കാൻ സഹായകമാകും.
മൃഗങ്ങളുടെ പ്രോട്ടീൻ: ചുവന്ന മാംസം, കോഴി, മത്സ്യം തുടങ്ങിയ മൃഗങ്ങളുടെ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ മൂത്രത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പി
ക്കാൻ കാരണമാകും. ബീൻസ്, പയർ തുടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മൃഗ പ്രോട്ടീനുകൾക്ക് പകരം വെയ്ക്കാവുന്നതാണ്.
പഞ്ചസാര-മധുരമുള്ള പാനീയങ്ങൾ: സോഡ പോലുള്ള പഞ്ചസാര പാനീയങ്ങളും ചില പഴച്ചാറുകളും വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണം ആകുന്നു. ഉയർന്ന പഞ്ചസാരയുടെ അളവ് മൂത്രത്തിലവ്‍ കാൽസ്യം പുറന്തള്ളുന്നത് വർധിപ്പിക്കും.
സംസ്ക്കരിച്ച ഭക്ഷണങ്ങൾ: സംസ്ക്കരിച്ച ചില ഭക്ഷങ്ങൾ പലപ്പോഴും അഡിറ്റീവുകളും പ്രിസർവേറ്റീകളും അടങ്ങിയിട്ടുണ്ട്. ഇത് കല്ല് ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ അഡിറ്റീവുകൾക്ക് മൂത്രത്തിന്റെ ഘടന മാറ്റാൻ കഴിയും. ഇത് കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
കാൽസ്യം സപ്ലിമെന്റുകൾ: നമ്മുടെ ആരോഗ്യത്തിന് കാൽസ്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സപ്ലിമെന്റുകളിൽ നിന്നുള്ള അമിതമായ കാൽസ്യം കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങൾക്ക് കാൽസ്യം സപ്ലിമെന്റുകൾ ആവശ്യം ഉചിതമായ അളവും സമയവും നിർണയിക്കാൻ ഒരു ഹെൽത്ത് കെയർ പ്രാെഫഷണലുമായി ബന്ധപ്പെടുക.












Click it and Unblock the Notifications