വെറുതേ കിട്ടിയാലും മഴക്കാലത്ത് ഈ 5 പച്ചക്കറികൾ കഴിക്കരുത്; കാരണം
മഴക്കാലത്ത് അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണല്ലോ. ചുമ, തൊണ്ട വേദന, ജലദോഷം, വയറുവേദന അങ്ങനെയങ്ങനെ ആ ലിസ്റ്റ് അങ്ങ് നീളും. അണുബാധയാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ട് തന്നെ നമ്മൾ മഴക്കാലത്ത് ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
ഇനി പറയാൻ പോകുന്നത് മഴക്കാലത്ത് നിങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത അഞ്ച് പച്ചക്കറികളാണ്. നിങ്ങൾക്ക് ഇവ എത്ര ഇഷ്ടമാണെന്ന് പറഞ്ഞാലും മഴക്കാലത്ത് ഇത് കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

കാപ്സിക്കം: കാപ്‌സികം അങ്ങനെ കറികളിൽ പൊതുവായി ഉപയോഗിക്കുന്ന ഒന്നല്ല, എങ്കിലും കാപ്‌സിക്കം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ മഴക്കാലത്ത് അത് വേണ്ടെന്ന് വെയ്ക്കുന്നതാണ് നല്ലത്. കാപ്‌സിക്കം അസിഡിറ്റിക്ക് കാരണമാകും. ദഹനപ്രശ്‌നങ്ങളും ഉണ്ടാകും, വാത- പിത്ത ദോഷങ്ങൾക്കും കാപ്‌സിക്കം കാരണമായേക്കാം. മഴക്കാലത്ത് കാപ്‌സിക്കം ഒഴിവാക്കുന്നതാണ് നല്ലത്.
കോളി ഫ്‌ളവർ: കോളിഫ്‌ളവർ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. എന്നാൽ മഴക്കാലത്ത് ഈ പച്ചക്കറി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കോളിഫ്‌ളവർ ദഹനക്കേട് ഉണ്ടാക്കും.
ചീര: ചീര ആരോഗ്യത്തിന് വളരെ നല്ല പച്ചക്കറി ആണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ മഴക്കാലത്ത് ചീര വേണ്ട,. ചീര കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോട് മഴക്കാലത്ത് ഇത്തിരി അകലം സൂക്ഷിക്കുന്നതാണ് നല്ലത്. ഇരുമ്പിന്റെ അംശം ചീരയിൽ കൂടുതൽ ഉള്ളത് കൊണ്ടാണ് ചീര ഒവിവാക്കണം എന്ന് പറയുന്നത്. വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടും.
കാബേജ്: കാബേജ് ഇഷ്ടമുള്ളവരും ഉണ്ട്, ഇഷ്ടമല്ലാത്തവരും ഉണ്ട്. തോരൻ വെച്ചാൽ കബേജ് കഴിക്കാത്തവർ സാലഡിൽ ഇട്ടാൽ കഴിക്കും. മഴക്കാലത്ത് കാബേജ് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തണുപ്പ് ഗുണമുള്ളത് കൊണാണ് മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് പറയുന്നത്.
തക്കാളി: തക്കാളി മഴക്കാലത്ത് വേണ്ടെന്ന് വെയ്ക്കാം. ഒട്ടുമിക്ക കറികളിലെല്ലാം തക്കാളി ഉപയോഗിക്കാറുണ്ട്. അസിഡിറ്റിക്ക് കാരണമാകുന്നത് കൊണ്ടാണ് മഴക്കാലത്ത് തക്കാളി കഴിക്കരുതെന്ന് പറയുന്നത്.
മഴക്കാലം കഴിയുന്നത് വരെ ഈ 5 പച്ചക്കറികൾ ഒന്ന് മാറ്റി വെയ്ക്കാം. അതുപോലെ തന്നെ തണുത്ത ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം. അതുപോലെ തന്നെ പുറത്തുവെച്ച് തണുത്ത ഭക്ഷണം കഴിക്കാതിരിക്കാം, തിളപ്പിച്ച വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മഴക്കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ പ്രത്യേക കരുതൽ കൊടുക്കുക തന്നെ വേണം.












Click it and Unblock the Notifications