Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗ്യാസും വയറ്റിലെ ഉരുണ്ടുകയറ്റവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? പഴം മുതൽ നാരങ്ങ വരെ, പരിഹാരം ഇതാ

പലരും നേരിടുന്ന ഒരു പ്രശ്നമാണ് വയറ്റിലെ ഉരുണ്ടുകയറ്റം. ഭക്ഷണം കഴിച്ച ശേഷം വയറ്റിൽ വല്ലാത്ത അസ്വസ്ഥതയും വേദനയുമൊക്കെ അനുഭവിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ചമോമൈൽ ടീ, പെരുംജീരകം, കുരുമുളക് ചായ, ഇഞ്ചി എന്നിവ പോലെയുള്ളവ ദഹനനാളത്തെ ശാന്തമാക്കാനും അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.

കൂടാതെ തൈര് എന്നിവ ഉൾപ്പെടെയുള്ള പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്തുകയും വയറുവേദന കുറയ്ക്കുകയും ചെയ്യും. ചില ഭക്ഷണങ്ങൽ പൊതുവെ ദഹനത്തെ പിന്തുണയ്ക്കുന്നു.

അത് കൊണ്ട് തന്നെ ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വയറുവേദന കുറയ്ക്കാനും ഉരുണ്ടുകയറ്റം ഇല്ലാതാക്കാനും സഹായിക്കും. വയറ്റിലെ അസ്വവസ്ഥതകൾ കുറയ്ക്കുന്നതിനും ഉരുണ്ടുകയറ്റം കുറയ്ക്കുന്നതിനും സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

stomch

പെപ്പർമിന്റ് ടീ: പെപ്പർമിന്റ് ടീ അതിന്റെ ആന്റിസ്പാസ്മോഡിക് ​ഗുണങ്ങൾ കാരണം വയറുവീർക്കുന്നത് ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച ഒന്നാണ്. വയറ്റിലെ ഉരുണ്ടുകയറ്റത്തിനും ​ഗ്യാസിനുമൊക്കെ പരിഹാരമാണ്.

ഇഞ്ചി: ഇഞ്ചിയുടെ കാർമിനേറ്റീവ് ​ഗുണങ്ങൾ ​ഗ്യാസ് ഉൽപാദനം കുറയ്ക്കുകയും മലബന്ധം ദഹനക്കേടും ലഘൂകരീക്കുകയും ​ഗ്യാസ് പുറന്തള്ളുകയും ചെയ്ത് കൊണ്ട് വയറ്റിലെ വീക്കവും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.

നാരങ്ങ: ചെറുനാരങ്ങ പ്രകൃതിദത്ത ഡൈയൂററ്റിക്സ് ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുകയും ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുമ്പോൾ പോഷക ​ഗുണങ്ങൾ നൽകുകയും ചെയ്യുന്നതാണ്. ഉപ്പ് ചേർത്ത നാരങ്ങ വെള്ളം കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതാണ്.

വാഴപ്പഴം: ഉയർന്ന പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും. വയറുവേദനയും, വയറ്റിലെ ഉരുണ്ടുകയറ്റവും പോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

പെരും ജീരകം: ആന്റിസ്പാസ്മോഡിക് ഘടങ്ങൾ ഉൾപ്പെടെയുള്ള ദഹന ​ഗുണങ്ങൾ കാരണം പെരും ജീരകം വയറുവേദനയ്ക്കും ​ഗ്യാസ് പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. വയർ വീർത്ത് പൊങ്ങുന്നത് തടയാനും പെരും ജീരകം സഹായിക്കും.

ഗ്രീൻ ടീ: ധാരാളം ​ഗുണങ്ങൾ ഉള്ളത് കൊണ്ട് ​ഗ്രീൻ ടീ കുടിയ്ക്കുന്നത് നല്ലതാണ്. ​ഗ്രീൻ ടീ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആയും ആന്റി ഓക്സിഡന്റുമായി പ്രവർത്തിക്കുന്നു. ​ഗ്രീൻ ടീ കുടിക്കുന്നത് വയറ്റിലെ ഉരുണ്ടുകയറ്റവും ​ ​ഗ്യാസും വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+