വയറ്റിൽ ഉരുണ്ടുകയറ്റം ഉണ്ടോ, ഗ്യാസോ? തക്കാളി മുതൽ വാഴപ്പഴം വരെ, ഡയറ്റിൽ ചേർത്തോളൂ
സാധാരണ ഒട്ടുമിക്ക ആളുകൾക്കും ഉള്ള പ്രശ്നമാണ് വയർ വീർക്കൽ. സാധാരണ ഗ്യാസ് മൂലമാണ് വയർ വീർക്കൽ ഉണ്ടാവുന്നത്. ദഹന പ്രശ്നം മൂലവും ഇത്തരത്തിൽ വയർ വീർക്കാം. പലപ്പോഴും ഈ വയർ വീർക്കൽ നമ്മളെ വല്ലാതെ ബാധിക്കാറുണ്ട്. ചിലർക്ക് ഇടയ്ക്ക് മാത്രം വന്നുപോകുന്ന ഒന്നായിരിക്കാം ഈ വയർ വീക്കം.
ചിലർക്ക് ഇത് വീട്ട് മാറാത്ത പ്രശ്നം ആയിരിക്കാം. ഹോർമോൺ വ്യതിയാനങ്ങളും ദഹന പ്രശ്നങ്ങളും ഇടയ്ക്കിടയ്ക്കുള്ള ദഹന പ്രശ്നത്തിന് കാരണം ആയേക്കാം. വയർ വീർക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നത് വെല്ലുവിളി ആയേക്കാം. എന്നാൽ ഈ വയർ വീർക്കുന്നതും, ഗ്യാസും മലബന്ധവും ഒക്കെ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ഏതൊക്കൊയാണ് ആ ഭക്ഷണം എന്ന് നോക്കാം.

വാഴപ്പഴം: വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എല്ലാ ഭക്ഷണത്തിന് മുമ്പും വാഴപ്പഴം കളിക്കുന്നത് വയറ്റിലെ ഗ്യാസ് ഉദ്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.
തക്കാളി: തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന ലൈക്കോപിൻ എന്ന ആന്റി ഓക്സിഡന്റിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു.
മഞ്ഞൾ ഒരു ആൻ്റി-ഇൻഫ്ലമേറ്ററി മസാല ആണ്. അത് കറിക്ക് മഞ്ഞ നിറം നൽകുന്നു, അത് മാത്രമല്ല കുർക്കുമിൻ എന്ന സംയുക്തം ഇതിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റ് കുർക്കുമിന് ഐ ബി എസ് ലക്ഷണങ്ങളെ കുറയ്ക്കാനും അസ്വസ്ഥത കുറയ്ക്കാനും ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും വയർ വീർക്കുന്നത് കുറയ്ക്കാനും സഹായിക്കും.
അവോക്കാഡോ: ആരോഗ്യകരമായ ദഹന വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നാരുകളും പൊട്ടാസ്യം പോലുള്ള സുപ്രധാന ഘടകങ്ങളും അടങ്ങിയ സൂപ്പർ ഫുഡാണ് അവോക്കാഡോ. കൂടാതെ, ഫ്രക്ടോസ് കുറവായതിനാൽ ഗ്യാസ് ഉത്പാദിപ്പാക്കുനുള്ള സാധ്യത കുറവാണ്.












Click it and Unblock the Notifications