ബോഡി ലോഷൻ മുതൽ ചൂട് വെള്ളം വരെ; മുഖത്ത് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ
നിങ്ങൾക്ക് പാടുകളും ചുളിവുകളുമൊന്നുമില്ലാത്ത ആരോഗ്യമുള്ള ചർമ്മമാണ് വേണ്ടതെങ്കിൽ കൃത്യമായ ശ്രദ്ധ കൊടുക്കേണം. കഠിനമായ രാസ വസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. കാരണം അവ പ്രകോപിപ്പിക്കാനും ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാനും കരാണമായേക്കാം. ആൽക്കഹോൾ അടങ്ങിയ ഉൽപന്നങ്ങളും ഒഴിവാക്കുക.
കാരണം അവ ചർമ്മം ഉണങ്ങാൻ കാരണമായേക്കാം. നിങ്ങൾക്ക് അലർജി ഉണ്ടാക്കാൻ സാധ്യതയുള്ള സാധനങ്ങൾ ഒഴിവാക്കുക. എക്സ്ഫോളിയന്റുകൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ദോഷകരമായി ബാധിക്കും.

അത് പോലെ പുതിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അത് നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കാൻ ആദ്യം പാച്ച് ടെസ്റ്റ് നടത്തുക. നിങ്ങളുടെ ചർമ്മത്തിന് അനിയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
ഡിയോഡ്രന്റ്: വിയർപ്പിന്റെ മോശം മണം ഇല്ലാതാക്കാനാണ് ഡിയോഡ്രന്റ് ഉഫയോഗിക്കുന്നത്. സുഷിരങ്ങൾ, അലർജി അല്ലെങ്കിൽ സെൻസിറ്റീവ് ചർമ്മം എന്നിവ വിയർപ്പിന് കാരണമാകാറുണ്ട്. സാധാരണ ഡിയോഡ്രന്റ് ഉപയോഗിക്കാറാണ് ചെയ്യാറ്. എന്നാൽ വിയർപ്പിന്റെ പ്രശ്നം പരിഹരിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് അല്ലെങ്കിൽ ബോട്ടോക്സ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾ എല്ലായ്പ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണം.
ബോഡി ലോഷൻ: മുഖത്ത് ഉപയോഗിക്കാൻ മോയ്ചറൈസർ തീർന്നാൽ ബോഡി ലോഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് ഒഴിവാക്കണം. കാരണം അത് സുഷിരങ്ങൾ അടയ്ക്കുകയും അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ മോയ്ചറൈസിന് പകരമായി ബോഡി ലോഷൻ മുഖത്ത് തേയ്ക്കരുത്.
ചൂട് വെള്ളം: ചൂട് വെള്ളം ചർമ്മം വരണ്ടതാവാൻ കാരണമാകും,. ചൂട് വെള്ളം ചർമ്മത്തെ നിർജ്ജലീകരണം ചെയ്യും. ചർമ്മത്തിലെ എണ്ണയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു ഉണ്ടാവാൻ ഇത് കാരണമാകും. ഒരു കാരണ വശാലും ഈ പറയുന്നത് കാര്യങ്ങൾ മുഖത്ത് ഉപയോഗിക്കരുത്.












Click it and Unblock the Notifications