തടി ഈസിയായി കുറയ്ക്കാം, ഈ രാത്രി ശീലങ്ങളോട് നോ പറഞ്ഞാൽ മതി
വണ്ണം കുറക്കാൻ പല മാർഗങ്ങൾ നോക്കി നടക്കാതെ വരുന്നവരാണ് നമ്മളിൽ പലരും. ജംഗ് ഫുഡ്സും മധുരവും ഒഴിവാക്കിയിട്ടും രക്ഷയില്ലെന്നാണ് ചിലരുടെ പരാതി. എന്നാൽ നമ്മുടെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽത്തന്നെ ഈ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനാകും എന്നാണ് വിദഗ്ദർ പറയുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ രാത്രിയിലെ ചില ശീലങ്ങൾ. ഇവയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് വണ്ണം കുറക്കാൻ സഹായകമാകും.
രാത്രി രാജാവിനെപ്പോലെ കഴിക്കാതിരിക്കുക എന്നതു തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. രാത്രി വളരെ മിതമായി ഭക്ഷണം കഴിക്കാം. കഴിയുമെങ്കിൽ പച്ചക്കറികളോ പഴങ്ങളോ നിങ്ങൾക്കനുയോജ്യമായ രീതിയിൽ സാലഡ് ആക്കി കഴിക്കാം. ഇനി രാത്രി കാര്യമായി ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ അതിനനുസരിച്ച് വ്യായാമം ശീലമാക്കുക.

നന്നായി ഉറങ്ങുക. വണ്ണം കുറയ്ക്കുന്നതിൽ 6-8 മണിക്കൂർ സുഖമായി ഉറങ്ങേണ്ടത് അനിവാര്യമാണ്. വൈകുന്നേരങ്ങളിൽ നന്നായി വ്യായാമം ചെയ്യാം. അതിനുളള സാഹചര്യം ഇല്ലെങ്കിൽ വെറുതേ കുറച്ചു നേരം നടക്കാൻ പോകാം. കിടക്കാൻ പോകുന്നതിനു തൊട്ടു മുൻപ് ഭക്ഷണം കഴിക്കാതിരിക്കുക. പ്രത്യേകിച്ച് മധുരം, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം പാടെ ഒഴിവാക്കുക.
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കുക. വീട്ടിൽ ആരോഗ്യകരമായ രീതിയിൽ ഭക്ഷണമുണ്ടാക്കുക. രാവിലെയും ഉച്ചക്കും കൃത്യമായി ആഹാരം കഴിച്ചാൽ രാത്രി അമിതമായി വിശപ്പു വരുന്നത് കുറക്കാനാകും. വൈകുന്നേരങ്ങളിൽ ആരോഗ്യകരമായ സ്നാക്ക്സ് കഴിക്കാവുന്നതാണ്.
രാത്രി ടി വി കണ്ട് ഭക്ഷണം കണ്ടോ ഫോൺ ഉപയോഗിച്ചോ ഭക്ഷണം കഴിക്കരുത്. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ലിമിറ്റിൽ അധികമായി നിങ്ങൾ ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കുക. രാത്രി ഭക്ഷണം കഴിച്ചാലുടൻ പല്ലു തേക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇതൊരു ശീലമായാൽ രാത്രി ഭക്ഷണത്തിന് ശേഷം എന്തെങ്കിലുമെടുത്ത് കൊറിക്കുന്ന ശീലം നിങ്ങൾക്ക് നിർത്താനാകും.
സ്ട്രെസ് അനുഭവിക്കുന്ന ആളാണ് നിങ്ങളെങ്കിൽ രാത്രികളിൽ പരമാവധി റിലാക്സ് ചെയ്യാൻ ശ്രമിക്കുക. ഡീപ് ബ്രീത്തിങ് ടെക്നിക്കുകൾ, മൈന്റ്ഫുൾനെസ് മെഡിറ്റേഷൻ എന്നിവയ്ക്കായി രാത്രി സമയം കണ്ടെത്താം. നല്ല സംഗീതം ആസ്വദിക്കുന്നതും ഫോൺ മാറ്റി വയ്ക്കുന്നതും ഇതിന് സഹായിക്കും.
രാത്രി ഉറങ്ങുമ്പോൾ വെളിച്ചമില്ലാത്ത, ഇരുണ്ട മുറി തന്നെ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ഉറക്കം കൂടുതൽ ആഴമുള്ളതാക്കാൻ സഹായിക്കും. പഞ്ചസാര, മദ്യം, സിഗരറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുകയല്ല പൂർണമായും രാത്രി കാലങ്ങളിൽ ഒഴിവാക്കണം.












Click it and Unblock the Notifications