ഇളനീർ വെള്ളം കുടിക്കണോ അതോ തേങ്ങാ വെള്ളം കുടിക്കണോ? ആരോഗ്യത്തിന് ഗുണം ഏതാണ്? അറിയാം
ഇളനീർ വെള്ളവും തേങ്ങാവെള്ളവും ആരോഗ്യത്തിനും ചർമ്മത്തിനും ഒക്കെ ഏറെ ഗുണകരമാണ് എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്. ഇളനീരിന്റെ വെള്ളമായാലും തേങ്ങാവെള്ളം ആയാലും അതിന്റെ രുചി കാരണം എല്ലാവർക്കും ഇഷ്ടവുമാണ്. എങ്കിലും
ഇളനീർവെള്ളം ആവും കൂടുതൽ ആളുകളും കുടിക്കാറുള്ളത്.
എന്നാൽ ഇവയിൽ ഏതാണ് നല്ലത്? ഈ സംശയം നിങ്ങൾക്കും എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ശരിക്കും ഇളനീർ വെള്ളവും തേങ്ങാവെള്ളവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? നമുക്ക് വിശദമായി അറിഞ്ഞാലോ?

ഇളനീരിൽ കൂടുതൽ വെള്ളമുണ്ട്. തേങ്ങാ വെള്ളത്തേക്കാൾ മധുരവുമാണ് ഇളനീർ വെള്ളം. ഇതിലെ പോഷകാംശമാണ് ഇതിന് കാരണം. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 46 കലോറിയും 3 ഗ്രാം ഫൈബറും ഉയർന്ന ഇലക്‌ട്രോലൈറ്റും പ്രത്യേകിച്ച് പൊട്ടാസ്യവും ഉണ്ട്. അതേസമയം, ഇളം തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ക്ഷീണിച്ചിരിക്കുമ്പോഴൊക്കെ ഇളനീരോ തേങ്ങാവെള്ളമോ കുടിക്കുമ്പോൾ നല്ല എനർജി കിട്ടും.
തേങ്ങയിൽ കാമ്പ് കൂടുതലാണ്. ഇളനീരിന്റെ അത്ര രുചി തേങ്ങാ വെള്ളത്തിന് ഉണ്ടാവില്ല, വലിയ മധുരവും ഉണ്ടാവില്ല. എന്നാൽ തേങ്ങയുടെ കാമ്പ് രുചികരമാണ്. കട്ടിയുള്ളതും ആയിരിക്കും. പോഷകത്തിന്റെ കാര്യത്തിൽ തേങ്ങയുടെ കാമ്പും ഇളനീരിന്റെ കാമ്പും തമ്മിൽ ഗുണത്തിൽ വലിയ വ്യത്യാസമില്ല.
തേങ്ങയുടെ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവയുടെ കണ്ടന്റ് വളരെ കൂടുതലാണ്. കൂടാതെ, ഇതിലെ ഇലക്ട്രോലൈറ്റ് വളരെ ഉയർന്നതായിരുന്നു. അതിനാൽ, തേങ്ങാപ്പാൽ പോലെയുള്ള ഭക്ഷണ അഡിറ്റീവുകളായി തേങ്ങയാണ് കൂടുതൽ ഉപയോഗിക്കുന്നത്.
അടിസ്ഥാനപരമായി, ഇളനീരിനും തേങ്ങയ്ക്കും അവയുടെ ഗുണങ്ങളുണ്ട്. ഇളനീർ വെള്ളത്തിലെ പോഷകാഹാരം തേങ്ങയിലെ വെള്ളത്തേക്കാൾ കൂടുതലായിരിക്കാം, പക്ഷേ തേങ്ങയിലെ കാമ്പിൽ പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇളനീർ വെള്ളത്തിൽ ഉള്ളതിനെക്കാൾ കുറവല്ല.
നിങ്ങൾക്ക് ദാഹിക്കുകയും ശരീരത്തിന് വെള്ളം ആവശ്യമുണ്ടെങ്കിലോ, നിങ്ങൾക്ക് തേങ്ങാവെള്ളം കഴിക്കാം. എന്നാൽ , നിങ്ങൾക്ക് കൂടുതൽ കലോറി ആവശ്യമുണ്ടെങ്കിൽ തേങ്ങയുടെ കാമ്പ് കഴിക്കാം. ഇളനീർ വെള്ളവും തേങ്ങാ വെള്ളവും ശരീരത്തിന് ഒരുപോലെ ഗുണം ചെയ്യും. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം,.












Click it and Unblock the Notifications