Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറിനൊപ്പം തണുത്തവെള്ളം കുടിക്കാറുണ്ടോ, പാലിനൊപ്പം തണ്ണിമത്തനോ? ഈ 5 കോമ്പിനേഷനുകൾ വേണ്ട..

ചൂട് കൂടുന്നതിന് അനുസരിച്ച് ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഭക്ഷണ ക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ചില ഭക്ഷണ കോമ്പിനേഷനുകൾ നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കും. അത് നമുക്ക് മന്ദതയും അസ്വസ്ഥതയും അനുഭവപ്പെടാൻ കാരണമായേക്കും. ഇത് വയറു വീർക്കുന്നതിനും നിരവധി ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകും. വേനൽക്കാലത്ത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണ കോമ്പിനേഷൻ ആണ് ഇവിടെ പറയുന്നത്.

ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളും പഴങ്ങളും: തൈര് അല്ലെങ്കിൽ ചീസ് പോലെയുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളുമായി പഴങ്ങൾ സംയോജിപ്പിക്കുന്നത് ആരോ​ഗ്യകരമായി തിരഞ്ഞെടുപ്പായി തോന്നിയേക്കാം. എന്നാൽ ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പഴങ്ങൾ സ്വാഭാവികമായ പ‍ഞ്ചസാരയാൽ സമ്പന്നമാണ്. അത് വേ​ഗത്തിൽ ദഹിക്കുന്നു. അതേ സമയം പ്രോട്ടിൻ തകരാൻ കൂടുതൽ സമയമെടുക്കും. ഒരുമിച്ച് കഴിക്കുമ്പോൾ അവ വയറിളഴക്കവും അസ്വസ്ഥതയും ഉണ്ടാക്കും.

watermelon

അസിഡിക് ഭക്ഷണങ്ങളും അന്നജം അടങ്ങിയ ഭക്ഷണങ്ങളും: വിനാ​ഗിരി അല്ലെങ്കിൽ സിട്രിക് ജ്യൂസുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ രസമാണെങ്കിലും അവ അന്നജം അടങ്ങിയ ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഉണ്ടാവാൻ കാണമാകുന്നതാണ്.

തണ്ണിമത്തനും പാലുൽപ്പന്നങ്ങളഉം : തണ്ണിമത്തൻ ഒരു വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനും ഉണർവിനുമൊക്കെ സഹായകമാണ്. , ജലാംശം നൽകുന്ന ഗുണങ്ങൾക്കും ഉന്മേഷദായകമായ രുചിക്കും പേരുകേട്ടതാണ് ഇത് . എന്നാൽ , പാലുൽപ്പന്നങ്ങളുമായി തണ്ണിമത്തൻ യോജിപ്പിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയും ഗ്യാസ്, വീക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ഭക്ഷണത്തോടൊപ്പം ശീതളപാനീയങ്ങൾ: വേനൽക്കാലത്ത് എല്ലാവരും ഇടയ്ക്കിടെ കുടിക്കുന്ന ഒന്നാണ് ശീതളപാനീയങ്ങൾ , എന്നാൽ ഭക്ഷണത്തോടൊപ്പം ഐസ് ജ്യൂസ് കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും . ദഹനത്തിന് സഹായിക്കുന്നത് , ഭക്ഷണ സമയത്ത് റൂം ടെമ്പറേച്ചറോ ചൂടുള്ള പാനീയങ്ങളോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ ശീതളപാനീയം ഒഴിവാക്കാം.

അസിഡിറ്റി ഉള്ള പഴങ്ങൾക്കൊപ്പം മധുരമുള്ള പഴങ്ങൾ: ഓറഞ്ച് അല്ലെങ്കിൽ പൈനാപ്പിൾ പോലുള്ള അസിഡിറ്റി ഉള്ള പഴങ്ങളുമായി വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങൾ കഴിക്കുന്നത് ദഹന സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. വേനൽക്കാലത്ത് പഴങ്ങൾ ആസ്വദിക്കാൻ, സമാനമായ അസിഡിറ്റി ഉള്ള പഴങ്ങൾ സംയോജിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+