Get Updates
Get notified of breaking news, exclusive insights, and must-see stories!

വേവിച്ചല്ല, ഉള്ളി ഇങ്ങനെയൊന്ന് കഴിച്ച് നോക്കൂ; ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കാണാം മാറ്റം!

ഉള്ളി ഇല്ലാതെ പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ വളരെ കുറവായിരിക്കും. കറികളൊക്കെ വെയ്ക്കുമ്പോൾ ഉള്ളി വളരെ നിർബന്ധമാണ്, സാലഡിനൊപ്പവും ഉള്ളി അരിഞ്ഞ് ചേർക്കും. നമ്മുടെ ഭക്ഷണത്തിന് സ്വാദ് കൂട്ടുന്ന ഒന്നാണ് ഉള്ളി.

എന്നാൽ രൂക്ഷ ​ഗന്ധവും രുചിയും കാരണം ഉള്ളി പച്ചയ്ക്ക് കഴിക്കാൻ പലർക്കും അത്ര ഇഷ്ടമായിരിക്കില്ല. പക്ഷേ പച്ച ഉള്ളി കഴിക്കുന്നത് കാെണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? പച്ച ഉള്ളിക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. പതിവായി കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

Onion Tip

പച്ച ഉള്ളിയുടെ ​ഗുണങ്ങൾ അറിയാം.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കും: പച്ച ഉള്ളിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ ആവശ്യമാണ്.. ഇത് വൈറസുകളെ ചെറുക്കാനും സാധാരണ അസുഖങ്ങളെ തടയാനും സഹായിക്കും.

രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: അസംസ്കൃത ഉള്ളിക്ക് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണ്. അതായത് അവ രക്തത്തിലെ പ‍‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഇത് ​ഗുണം ചെയ്യും.

ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കും: കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ക്വെർസെറ്റിൻ പോലെയുള്ള ആന്റി ഓക്സിഡന്റുകൾ ഉള്ളിയിൽ ധാരാളമുണ്ട് എന്നാണ് പറയുന്നത്. ഇത് ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രക്ത ചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാനും പച്ചയുള്ളി സഹായിക്കും.

പോഷകം: വൈറ്റമിൻ സി, ബി 6, കെ എന്നിവയുടെയും മാം​ഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടേയും നല്ല ഉറവിടമാണ് പച്ച ഉള്ളി. രോ​ഗ പ്രതിരോധ ശേഷിയ്ക്ക് സഹായിക്കും. കോശങ്ങളുടെ വളർച്ചയ്ക്കും സഹായിക്കും.

ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളും: ഉള്ളിയിൽ ക്വെർസെറ്റിൻ, ആന്കോസയാനിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാ‍ഡിക്കൽ നാശത്തിനെതിരെ പോരാടാനും കോശങ്ങളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗം, അൽഷിമേഴ്സ് രോ​ഗം തുടങ്ങിയ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്.

ദഹന ആരോ​ഗ്യം: പച്ച ഉള്ളിയിൽ ​ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പ്രീബയോട്ടിക് നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനം പോഷകങ്ങളുടെ ആ​ഗിരണം, രോ​ഗ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയിൽ ഈ ബാക്ടീരിയകൾ നിർണായക പങ്ക് വഹിക്കുന്നു. ഉള്ളിയിലെ സൾഫർ സംയുക്തങ്ങൾക്ക് ആന്റി ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+