കുതിർത്ത് വെയ്ക്കുക പോലും വേണ്ട, ഒരൊറ്റ ഈത്തപ്പഴം ഇങ്ങനൊന്ന് കഴിച്ചുനോക്കൂ; അത്ഭുതപ്പെടുത്തും മാറ്റം
ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാമല്ലോ. ഒരുപാടൊന്നും കഴിക്കേണ്ട രാവിലെ വെറും വയറ്റിൽ ഒരു ഈത്തപ്പഴം കഴിച്ചാൽ മതി. നിങ്ങൾ കിട്ടാൻ പോകുന്നത് ചെറിയ ഗുണങ്ങളൊന്നുമല്ല. സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത പഞ്ചസാരകൾ ഈത്തപ്പഴത്തിൽ ഉണ്ട്.
അതിനാൽ പോഷകങ്ങളിൽ ഉയർന്നുനിൽക്കുന്നതാണ് ഈത്തപ്പഴം. ഊർജം ലഭിക്കാനും സഹായകമാണ്. നാരുകളുടെ മികച്ച ഉറവിടമാണ് ഈത്തപ്പഴം. ഇത് ദഹനത്തിനും സഹായിക്കുന്നു. ഈത്തപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം. വിറ്റാമിൻ ബി 6 തുടങ്ങിയ പ്രധാന ധാതുക്കളും വിറ്റാമിനുകളുമുണ്ട്. ഇതൊക്കെ പൊതുവായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനുള്ള കഴിവുണ്ട്. നിങ്ങളുടെ പ്രഭാത ദിനചര്യയിൽ രുചികരവും പോഷകപ്രദവുമായ ഈ ഈത്തപ്പഴം ഉൾപ്പെടുത്തുന്നതിലൂടെ ദിവസം മുഴുവനും ഊർജ്ജം കിട്ടും. ദഹനവും കൃത്യമാകും.
രാവിലെ വെറും വയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതിന്റെ ഗുണം:
ശക്തമായ അസ്ഥികൾ: കോപ്പർ, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം. ആരോഗ്യമുള്ള എല്ലുകളെ നിലനിർത്തുന്നതിനും ഓസ്റ്റിയപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും മികച്ച മാർഗമാണ് ഇത് എന്നാണ് പറയുന്നത്.
മലബന്ധം എളുപ്പമാക്കുന്നു: ഈത്തപ്പഴത്തിന്റെ പൾപ്പ് സത്ത് ദഹനനാളത്തിന്റെ ചലനത്തെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധത്തിന് തടസ്സമാകുന്ന കാരണങ്ങൾ ഇല്ലാതാക്കി മലബന്ധം എളുപ്പമാക്കുന്നു,
ശരീരഭാരം വർദ്ധിപ്പിക്കുന്നു: നിങ്ങൾഡ ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഈത്തപ്പഴം രാവിലെ വെറും വയറ്റിൽ ഈത്തപ്പഴം കഴിച്ചാൽ മതി എന്നാണ് പറയപ്പെടുന്നത്.
രക്തസമ്മർദ്ദം നിയന്ത്രിക്കും: ഈത്തപ്പഴത്തിൽ ധാരാളമായി പൊട്ടാസ്യമുണ്ട്. ഇത് വൃക്കയിലെ കല്ല് ഒഴിവാക്കാനും രക്ത സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. സോഡിയത്തിന്റെ ഫലങ്ങൾ സന്തുലിതമാക്കുന്നതിനൊപ്പം, ഫൈബർ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഈത്തപ്പഴത്തിൽ മഗ്നീഷ്യം ഉണ്ട്. ഇത് ഹൃദയത്തിന്റെയും രക്തക്കുഴലിന്റെയും പേശികളെ വിശ്രമിക്കാൻ സഹായിച്ച് രക്തസമ്മർദ്ദം കുറയ്ക്കും.
ആരോഗ്യകരമായ ഗർഭം: ഗർഭ സമയത്ത് ആരോഗ്യത്തിന് അധിക ശ്രദ്ധ നൽകണം. ഗർഭിണികൾക്ക് ഗർഭിണികളല്ലാത്ത സ്ത്രീകളെക്കാൾ പ്രതിദിനം 300 കലോറി കൂടുതൽ ആവശ്യമുണ്ട്. ഈത്തപ്പഴത്തിൽ കലോറി കൂടുതലും പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്, ഇത് ഗർഭകാലത്ത് ഹെമറോയ്ഡുകൾ ഒഴിവാക്കാൻ സഹായിക്കും. ഡെലിവറിക്ക് മുമ്പുള്ള അവസാന നാലാഴ്ചകളിൽ ഈന്തപ്പഴം കഴിക്കുന്നത് മികച്ച ഫലങ്ങൾക്ക് ഇടയാക്കും.












Click it and Unblock the Notifications