മദ്യപിക്കുമ്പോൾ ടച്ചിംഗ്സായി ഈ 5 ഭക്ഷണ സാധനങ്ങൾ കഴിക്കല്ലേ; കുടവയർ മുതൽ ഹൃദ്രോഗം വരെ ഉറപ്പ്
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാലും ചെറിയ രീതിയിലെങ്കിലും മദ്യപിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്. മദ്യത്തിനൊപ്പം എന്തെങ്കിലുമൊക്കെ തൊട്ടുകൂട്ടാനും വേണം. ചിലർ അച്ചാറായിരിക്കും കൂട്ടുക, ചിലർ പൊരിച്ച മീനോ, ചിക്കനോ, ബീഫോ ഒക്കെ കൂട്ടും.. ചിലർ ഫ്രൂട്ട്‌സായിരിക്കും.
എന്നാൽ എല്ലാ ഭക്ഷണവും മദ്യത്തിനൊപ്പം കഴിക്കാൻ പാടില്ല. മദ്യത്തിനൊപ്പം നിങ്ങൾ ചില ഭക്ഷണം കഴിച്ചാൽ അവസ്ഥ വളരെ കഷ്ടമാകും. ചില അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും. മദ്യത്തിനൊപ്പം കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണ സാധനങ്ങളാണ് ഇനി പറയുന്നത്.

പ്രോസസ് ചെയ്തതും വറുത്തുമായ ഭക്ഷണങ്ങൾ: ഇത്തരം ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, കൊളസ്‌ട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. കൂടാതെ ഈ ഭക്ഷണങ്ങൾ ശരീര ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മദ്യം കഴിക്കുമ്പോൾ പ്രോസസ് ചെയ്തതും വറുത്തുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.
പഞ്ചസാര-മധുരമുള്ള പാനീയങ്ങൾ: ഇത്തരം പാനിയങ്ങളിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. പ്രമേഹ സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. കൂടാതെ, ഈ പാനീയങ്ങളിലെ പഞ്ചസാര നിങ്ങളുടെ പാനീയത്തിലെ മദ്യവുമായി കലർന്ന് അനാരോഗ്യകരമായ സംയോജനത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് മദ്യം കഴിക്കുമ്പോൾ മധുരമുള്ള പാനിയങ്ങൾ ഒഴിവാക്കാം.
ചുവന്ന മാംസം: ചുവന്ന മാംസത്തിൽ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗതഡ്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, മദ്യം കഴിക്കുമ്പോൾ ചുവന്ന മാംസം കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
സംസ്‌കരിച്ച കാർബോ ഹൈഡ്രേറ്റുകൾ: ബ്രെഡ്, പാസ്ത, ചോർ തുടങ്ങിയ സംസ്‌ക്കരിച്ച കാർഹോ ഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രമേഹത്തിന കാരണമാകും. കൂടാതെ ശരീര ഭാരം വർദ്ധിക്കാനും ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും. അതിനാൽ മദ്യം കഴിക്കുമ്പോൾ പ്രോസസ് ചെയ്ത കാർബോ ഹൈഡ്രേറ്റുകളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ഉയർന്ന കൊഴുപ്പ്, പാൽ ഉൽപന്നങ്ങൾ: ചീസ്, വെണ്ണ എന്നിവ പോലുള്ള ഉയർന്ന കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളിൽ വലിയ അളവിൽ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ടും ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും സാധ്യത വർദ്ധിപ്പിക്കും.
ഈ പാലുൽപ്പന്നങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടു മാറാത്ത രോഗങ്ങളുടെ അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. അതിനാൽ, മദ്യം കഴിക്കുമ്പോൾ ഉയർന്ന കൊഴുപ്പ് പാലുൽപ്പന്നങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.












Click it and Unblock the Notifications