Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ വെച്ച ശേഷം ചൂടാക്കി കഴിക്കാറുണ്ടോ? പണി കിട്ടും, അറിയാം

കേരളത്തിലെ എല്ലാ വീടുകളിലും പാചകം ചെയ്യുന്ന ഒന്നാണ് ചോറ്. കാരണം, ഒരു നേരമെങ്കിലും ചോറുണ്ണാതെ ഇരിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. പല വീടുകളിലും ബാക്കി വരുന്ന ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിറ്റേ ദിവസം ഉപയോഗിക്കുകയും ചെയ്യും. നമ്മുടെ വീടുകളില്‍ മിക്കപ്പോഴും മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആര്‍ക്കും കൃത്യമായ അറിവില്ല.

rice cooking

ചോറ് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

1, ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍, അത് വായു കടക്കാത്ത പാത്രത്തിലാണെന്ന് ഉറപ്പാക്കുക

2, ശരിയായ ഊഷ്മാവിലാണ് ചോറ് പാകം ചെയ്തതെങ്കില്‍ 3-4 ദിവസം വരെ ഫ്രഷ് ആയി നിലനില്‍ക്കും. വേവിച്ച അരി അഞ്ച് ഡിഗ്രി സെല്‍ഷ്യസിലോ അതിനു താഴെയോ സൂക്ഷിക്കണം.

3, ഫ്രിഡ്ജില്‍ വച്ച ചോറ് വീണ്ടും ഉപയോഗിക്കുമ്പോള്‍ അത് വീണ്ടും ചൂടാക്കാന്‍ മറക്കരുത്.

4, ചോറ് ഫ്രഡ്ജില്‍ വച്ചിട്ട് അത് കൃത്യമായ ഊഷ്മാവില്‍ ചൂടാക്കിയില്ലെങ്കില്‍ ബാക്ടീരിയ പോകില്ല. ഈ ഭക്ഷണം കഴിക്കുന്നതിലൂടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം.

5, ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാത്ത ചോറ് കഴിക്കുന്നത് മൂലം വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകും. ഒരിക്കലും ചൂടോടെയുള്ള ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അതിന്റെ ചൂട് തണിഞ്ഞെന്ന് ഉറപ്പുവരുക്കണം.

പഴകിയ ചോറ് എങ്ങനെ തിരിച്ചറിയാം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ എളുപ്പത്തില്‍ ബാക്ടീരിയയുടെ പ്രജനന കേന്ദ്രമായി മാറും. ജലാംശം നഷ്ടപ്പെടല്‍, ദുര്‍ഗന്ധം, നിറവ്യത്യാസം എന്നിവയാണ് പഴകിയ ചോറിന്റെ ലക്ഷണങ്ങള്‍.

അതേസമയം, ബാക്കി വരുന്ന ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതിന് ആരോഗ്യ വിദഗ്ദര്‍ അടക്കം പ്രോത്സാഹിപ്പിക്കാറില്ല. പാകം ചെയ്ത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ചോറ് കഴിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ സമയം കഴിഞ്ഞാല്‍ രോഗാണുക്കള്‍ വരാന്‍ സാധ്യതയേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+