Get Updates
Get notified of breaking news, exclusive insights, and must-see stories!

പടികൾ കയറാൻ മടിക്കേണ്ട; ഒരു ദിവസം 30 മിനിറ്റ് പടികൾ കയറിക്കോളൂ, മാറ്റം ശരീരത്തിൽ കാണും

ആരോ​ഗ്യകരമായ ശരീരം വളരയേറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ട കടമ നമ്മുടേത് തന്നെയാണ്. ചില മോശം ശീലങ്ങൾ നമ്മുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കും. ചില ശീലങ്ങൾ ആവട്ടെ നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുകയും ചെയ്യും. നടക്കാൻ മടിയുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാ​ഗവും. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നടത്തം. എന്നാൽ ഒരടി പോലും നടക്കാൻ മടിയുള്ളവർ ആണ് പലരും. പലപ്പോഴും പടികൾ കയറാൻ പോലും മടിയാണ്.

എലിവേറ്ററുകൾക്കും എസ്‌കലേറ്ററുകൾക്കും ആണ് ഭൂരിഭാ​ഗവും തിരഞ്ഞെടുക്കുന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കി വെയ്ക്കേണ്ട ഒരു കാര്യമെന്താണെന്നുവെച്ചാൽ പടികൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വണ്ണം കുറയ്ക്കാൻ വേണ്ടി മാത്രമല്ല പടികൾ കയറണം എന്ന് പറയുന്നത്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഇത് ​ഗുണം ചെയ്യും.

tip

മൊത്തത്തിലുള്ള ആരോഗ്യത്തിന് 30 മിനിറ്റ് മിതമായ വ്യായാമം നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഫിറ്റ്നസിനായി ഓട്ടം, നടത്തം, പടികൾ കയറൽ തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ ​ഗുണം ചെയ്യും. നിങ്ങളുടെ ദിനചര്യയിൽ പടികൾ കയറുന്നത് ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്. മിതമായ വ്യായാമത്തിൽ ഏർപ്പെടാനുള്ള ഒരു ലളിതമായ മാർഗമാണിത്, നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

ഹൃദയാരോഗ്യ ഗുണങ്ങൾ: പടികൾ കയറുന്നത് ഒരു നല്ല ഹൃദയ വ്യായാമമാണ്. ഇത് രക്തപ്രവാഹവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കുന്നു. ഗ്ലൂട്ടുകൾ, കോർ, കാലുകൾ തുടങ്ങിയ വലിയ പേശി ഗ്രൂപ്പുകൾക്കും പടി കയറുന്നത് ​ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം, സ്റ്റാമിന, സഹിഷ്ണുത എന്നിവ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ദിവസവും പടികൾ കയറാൻ ശ്രമിക്കുക.

മാനസിക സുഖം: പടികൾ കയറുന്നത് നിങ്ങളുടെ മാനസികമായ ആരോ​ഗ്യത്തിനും സഹായിക്കും. അതെ, പടികൾ കയറുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. പലരും ഇത് ശാന്തവും സമ്മർദ്ദം കുറയ്ക്കുന്നതുമായ പ്രവർത്തനമായി കാണുന്നു. ഇത് നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സാഹായിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. ആത്മവിശ്വാസവും വർദ്ധിപ്പിക്കും

നിങ്ങൾ എത്ര പടികൾ കയറണം?

ഒരു ദിവസം നിങ്ങൾ എത്പ പടികൾ കയറണമെന്ന് അറിയാമോ? ദിവസത്തിൽ ഒന്നിലധികം തവണ 50 പടികൾ കയറുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. എന്നാൽ ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അനുയോജ്യമായ നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+