തടിയും കുറയും ചർമ്മവും തിളങ്ങും, ഉറപ്പ്; തേങ്ങാവെള്ളത്തിൽ കുറച്ച് നാരങ്ങനീര് ചേർത്ത് കുടിച്ചോളൂ
തേങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് തേങ്ങാ വെള്ളം. അതുപോലെ തന്നെയാണ് നാരങ്ങാവെള്ളവും. എന്നാൽ തേങ്ങാ വെള്ളവും നാരങ്ങാനീരും ചേർന്നാൽ നിങ്ങൾക്ക് കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാമോ?
പഞ്ചസാരയും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ പാനീയമാണ് തേങ്ങാവെള്ളം.
കലോറിയും കൊഴുപ്പും കുറവായതിനാൽ ഇത് ഒരു മികച്ച പാനീയമാണ്. ചൂടിനെ പ്രതിരോധിക്കാൻ തേങ്ങാവെള്ളം നല്ലതാണ്. ഇതിന് പുറമെ പല ഗുണങ്ങളും ഇതിനുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തേങ്ങാവെള്ളവു നാരങ്ങാവെള്ളവും ചേർത്ത് ഉപയോഗിച്ചിട്ടുണ്ടോ? ചെറുനാരങ്ങാനീര് ചേർത്ത തേങ്ങാവെള്ളം കുടിക്കുന്നത് മികച്ച ഗുണം നൽകും. തേങ്ങാവെള്ളത്തിലെയും നാരങ്ങയിലെയും നാരുകളും വിറ്റാമിൻ സിയും ശരീരത്തിന് മികച്ച പോഷണം നൽകും.

തേങ്ങാവെള്ളത്തിൻ്റെയും നാരങ്ങയുടെയും ഗുണങ്ങൾ
ജലാംശം: ജലാംശം നിലനിർത്താൻ സഹായകമാകുന്ന പ്രകൃതിദത്ത ഇലക്‌ട്രോലൈറ്റാണ് തേങ്ങാവെള്ളം, നാരങ്ങ നീര് ചേർക്കുമ്പോൾ കൂടുതൽ ഫലം ലഭിക്കും. വേനൽ സമയത്ത് ദാഹം ശമിപ്പിക്കാൻ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. ശരീരം വരണ്ടുപോകാതെ നോക്കാനും ഈ പാനീയം നിങ്ങൾക്ക് സഹായകമാകും.
രോഗപ്രതിരോധ ശേഷിക്ക്: തേങ്ങാ വെള്ളത്തിലും നാരങ്ങാനീരിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പാക്കാനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും: ദഹനത്തിന് സഹായിക്കാൻ നാരാങ്ങാനീര് സഹായിക്കും തേങ്ങാവെള്ളം മസബന്ധം തടയാനും വയറുവേദന ശമിപ്പിക്കാനും സഹായിക്കും. നാരങ്ങ ചേർക്കുമ്പോൾ അസിഡിറ്റി കുറയ്ക്കാൻ സഹായകമാകും.
ശരീരഭാരം കുറയ്ക്കാൻ: നാരങ്ങാനീര് അടങ്ങി തേങ്ങാവെള്ളം പഞ്ചസാര പാനീയങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന കുറഞ്ഞ കലോറിയാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ്. നാരങ്ങാ നീര് ചേർത്ത തേങ്ങാവെള്ളം ശരീരഭാരം നിയന്ത്രിക്കാൻ ഒരു നല്ല കൂട്ടിച്ചേർക്കലാണ്.
ഇതിൽ കലോറി കുറവാണ്. ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. നാരങ്ങാ വെള്ളം മെറ്റാബോളിസം വർദ്ധിപ്പിക്കും. കൊഴുപ്പ് എരിയിച്ചുകളയാനും സഹായകമാണ്.
ചർമ്മത്തിന്റെ ആരോഗ്യം: നാരങ്ങാനീരിലെ വൈറ്റമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ചർമ്മത്തെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും, അതേസമയം തേങ്ങാവെള്ളത്തിന് ജലാംശം നൽകാനും പോഷിപ്പിക്കാനും കഴിയും.
എനർജി ബൂസ്റ്റർ : വ്യായാമത്തിന് ശേഷം ഇലക്ട്രോലൈറ്റുകൾ മാറ്റിസ്ഥാപിക്കാൻ പറ്റിയ പാനീയമാണിത്. ഇത് വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്, പഞ്ചസാര കുറവാണ്.












Click it and Unblock the Notifications