മുഖക്കുരുവില്ലാത്ത ചർമ്മം സ്വന്തമാക്കാം, എന്നും ഒരു കപ്പ് പേരയില ചായ മതി; വീട്ടിൽ തന്നെ തയ്യാറാക്കാം
പേരയിലയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. പേരിയില വെള്ളമൊക്കെ വെച്ച് കുടിച്ചിട്ടും ഉണ്ടാവുമല്ലേ. പക്ഷേ, പേരയില കൊണ്ട് ചായ ഉണ്ടാക്കിയിട്ടുണ്ടോ? അതെ, പേരയില വെള്ളം പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പേരിയല ചായ. എന്തൊക്കെയാണ് ഈ ചായയുടെ ഗുണമെന്നും എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നും നോക്കാം..
തണുപ്പ് കാലത്ത് രോഗങ്ങളും അണുബാധകളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണല്ലോ? നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെ ആരോഗ്യകരമായി നിനനിർത്തുകയും ചെയ്യേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, മിക്ക ആളുകളും ചൂടുള്ള സൂപ്പ് മുതൽ ഹെർബൽ ടീകളും പോലയുള്ള പരമ്പാരഗത പരിഹാരങ്ങൾ ആണ് പരീക്ഷിക്കുന്നത്. എന്നാൽ ഇതുപോലെ ആരോഗ്യ ഗുണമുള്ള ഒന്നാണ് പേരയില ചായ

തണുപ്പ് കാലത്ത് പേരയില ചായ കുടിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങൾ:
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു; പേരയില ചായ കുടിക്കുന്നത് നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധ ശേഷി ശക്തപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റ് ആണ്. ദിവസവും ഒരു കപ്പ് പേരയില ചായ കുടിച്ചാൽ ഗുണങ്ങൾ ഒട്ടും ചെറുതേയല്ല
ജലദോശവും പനിയും അകറ്റി നിർത്താൻ സഹായിക്കുന്നു: പേരിയലയിൽ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല പേരക്കയിലയിൽ വിറ്റാമിൻ സി ധാരളമുണ്ട്. പേരക്കയില ചിയാ കുടിക്കുമ്പോൾ രോഗ പ്രതിരോധ ശേഷി വർഡദ്ധിച്ച് രോഗത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ സഹായിക്കും.
ദഹനപ്രശ്‌നങ്ങൾ ശമിപ്പിക്കുന്നു: ശൈത്യകാലത്ത് ദഹനക്കേട്, വയറുവീർപ്പ്, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങൾ ശമിപ്പിക്കാൻ സാധിക്കും.
ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: ഉയർന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ഗുണകരമാണ്. പേരയില ചായ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ സംയുക്തങ്ങൾചർമ്മത്തെ സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
1 കപ്പ് വെള്ളം, 2 -3 പേരയില, തേൻ അല്ലെങ്കിൽ പഞ്ചസാര എന്നിവയാണ് ആവശ്യം. വെള്ളം തിളപ്പിക്കുക. 2-3 പേരയില ചേർക്കാം. 5-7 മനിറ്റ് വേവിക്കാം. ചായ കപ്പിലേക്ക് അരിച്ചെടുക്കാം. മധുരം ചേർക്കാം. പരമാവധി ഗുണം ലഭിക്കാൻ പേരക്കയില ചായ ഒരു ദിവസം 2-3 തവണ കുടിക്കാനാണ് ശുപാർശ ചെയ്യുന്നത്












Click it and Unblock the Notifications