Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ വെറും വയറ്റിൽ ഉപ്പുവെള്ളം കുടിച്ചുനോക്കൂ; വയറും കുറയും മുഖം തിളങ്ങുകയും ചെയ്യും..

രാവിലെ വെറും വയറ്റിൽ ഉപ്പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് അറിയാമോ? ഇതിന് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും തലവേദന തടയാനും കഴിയും. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കും. കൊഴുപ്പ് കൂടുന്നത് തടയാൻ കഴിയുന്ന നിരവധി ധാതുക്കൾ ഇതിൽ ഉണ്ട്. ഇത് മാത്രമല്ല ഉപ്പ് ഇട്ട വെള്ളം കുടിച്ചാൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്.

തലവേദന തടയുന്നു: ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥയാണ് പേശി വേദനയ്ക്കും മലബന്ധത്തിനും കാരണമാകുന്ന പ്രധാന കാരണം. ഉപ്പിൽ സോഡിയം, പൊട്ടാസ്യം കാൽസ്യം മ​ഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ സങ്കോചവും വിശ്രമവും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. ഇതിൽ മ​ഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആന്ററി ഇൻഫ്ലമേറ്ററി സ്വഭാവം ഉള്ളതും തലവേദനയ്ക്ക് ആശ്വാസം നൽകുന്നതുമാണ്.

salt

ശരീര ഭാരം കുറയ്ക്കാൻ സഹായകമാണ്: വെറും വയറ്റിൽ ഉപ്പ് വെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കാനം മലബന്ധം കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു നിരവധി ധാതുക്കൾ ഇതിൽ നിറഞ്ഞിരിക്കുന്നു.

മെച്ചപ്പെട്ട ഉറക്കം: സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവ കുറയ്ക്കുന്നതിലൂടെ മികച്ചം ഉറക്കം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഉപ്പ് ഇട്ട വെള്ളം കുടിക്കുന്നതിന്റെ മറ്റൊരു ​ഗുണം. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്ന
ആൻ്റീ ഡിപ്രസൻ്റ് ഗുണങ്ങളുള്ള മഗ്നീഷ്യവും ഇതിൽ ഉണ്ട്, അങ്ങനെ ഞരമ്പുകളും പേശികളും വിശ്രമിച്ച് മികച്ച ഉറക്കത്തെ സഹായിക്കുന്നു.

വായയുടെ ആരോ​ഗ്യത്തിന് സഹായിക്കും: ദിവസവും രാവിലെ ഉപ്പ് വെള്ളത്തിൽ വായ. കഴുകുന്നത് വായയിലെ അനാവശ്യ ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും അത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും വായ് നാറ്റം ഇല്ലാതാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ചർമ്മത്തിന് ​ഗുണം ചെയ്യും: ചെറു ചൂടുള്ള ഉപ്പ് വെള്ളം കുടിക്കുന്നത് ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് മന്ദ​ഗതിയിലാക്കും.
ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ കാരണം ഉണ്ടാകുന്ന അകാല വാർദ്ധക്യം തടയാനും സഹായിക്കും. മുഖക്കുരു, ചർമ്മ അണുബാധ എന്നിവയെ അകറ്റി നിർത്തുന്ന സിങ്ക്, അയോഡിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

മുഖക്കുരു, ചർമ്മ അണുബാധ എന്നിവയെ അകറ്റി നിർത്തുന്ന സിങ്ക്, അയോഡിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.ഡോക്ടറുടെ നിർദ്ദേശം ചോദിച്ച ശേഷം മാത്രം ഇക്കാര്യം ചെയ്ത് തുടങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+