എന്നും കുതിർത്ത അത്തിപ്പഴം കഴിച്ചുനോക്കൂ; ചർമ്മത്തിൽ കാണാം മാറ്റം, വയറ്റിലെ പ്രശ്നങ്ങൾക്കും പരിഹാരം
ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ. തണുപ്പ് കാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരം നല്ല ഫിറ്റാക്കി നിർത്തണമെങ്കിൽ നമ്മുടെ ഭക്ഷണത്തിൽ ചില പ്രത്യേക സാധനങ്ങൾ ഉൾപ്പെടുത്തണം. അത്തരത്തിലാെന്നാണ് അത്തിപ്പഴം.
ഡ്രൈ ഫ്രൂട്ട് ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ്. അത്തിപ്പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അത്തിപ്പഴം കുതിർത്ത് കഴക്കുകയാണെങ്കിൽ ഗുണം വർദ്ധിക്കും. തണുപ്പ് കാലത്ത് അത്തിപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം.

മലബന്ധം: നിങ്ങൾ മലബന്ധത്തിന്റെ പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കിൽ ദിവസവും രാവിലെ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. അത്തിപ്പഴത്തിൽ നാരുകൾ ധാരാളമായി ഉണ്ട്. ഇത് മലബന്ധത്തിന് പരിഹാരമാണ്. വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും പരിഹാരമാണ്.
പ്രമേഹം: പ്രമേഹമുള്ളവർക്ക് കുതിർത്ത അത്തിപ്പഴം നല്ലതാണെന്നാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അത്തിപ്പഴം സഹായകമാകും.
രക്ത സമ്മർദ്ദം: രക്തസമ്മർദ്ദം ഉള്ള രോഗികൾക്കും കുതിർത്ത അത്തിപ്പഴം ഗുണം ചെയ്യും. രക്ത സമ്മർദ്ദം നിയന്ത്രണത്തിലാക്കുന്ന പാെട്ടാസ്യം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്ത സമ്മർദ്ദം ഉള്ളവർക്ക് അത്തിപ്പഴം നല്ലതാണെന്ന് പറയുന്നു.
എല്ലുകൾക്ക് ബലം കിട്ടും: കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് എല്ലുകൾ ബലം ഉണ്ടാവാൻ സഹായകമാണ്. അത്തിപ്പഴത്തിൽ കാത്സ്യം,
ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തിന്: ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്തിപ്പഴം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. കുതിർത്ത അത്തിപ്പഴം കഴിക്കുന്നച് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കും. ചർമ്മ സംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാകും.
അപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ കുതിർത്ത അത്തിപ്പഴം ഉൾപ്പെടുത്തിക്കോളൂ. തീർച്ചയായും ഇത് ഫലം കാണും. എന്ത് കഴിക്കുമ്പോഴും അമിതമായി കഴിക്കാതിരിക്കുക.












Click it and Unblock the Notifications