ഗ്രാമ്പു പുരുഷന്മാർക്ക് ഒരു അനുഗ്രഹമാണ്; ആരോഗ്യവും ബലവും കൂട്ടാം; ഗ്രാമ്പു ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ഗ്രാമ്പു സുഗന്ധ വ്യഞ്ജനം മാത്രമല്ല, മറിച്ച് ആയുർവേദ മരുന്ന് കൂടിയാണ്.. പല രോഗങ്ങൾക്കും പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പു പ്രധാനമായും വായ നാറ്റം അകറ്റാനാണ് ഉപയോഗിക്കുന്നത്. വായിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ രണ്ട് ഗ്രാമ്പു എടുത്ത് ചവച്ചാൽ മതി. ദുർഗന്ധം മാറി നല്ല മണം വരും.
എന്നാൽ ഇത് മാത്രമല്ല ഗ്രാമ്പുവിന്റെ ഗുണം. ഗ്രാമ്പു കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്, ആയുർവേദ ഔഷധങ്ങളിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള രോഗ പ്രതിരോധ ബൂസ്റ്ററായും ഗ്രാമ്പു ഉപയോഗിക്കുന്നു. ഗ്രാമ്പുവിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം..

ഗ്രാമ്പുവിന്റെ പോഷക ഗുണം എന്തൊക്കെ?
ഗ്രാമ്പുവിൽ വിറ്റാമിനുകൾ, ഫോസ്ഫറസ്, ഫൈബർ, പ്രോട്ടീൻ, ഇരുമ്പ്, കാത്സ്യം, പൊട്ടാത്സ്യം, മംഗനീസ്, കാർബോ ഹൈഡ്രേറ്റ്സ്, ആന്റിരി ഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്. ഒരു നിശ്ചിത അളവിൽ ഗ്രാമ്പു ഉപയോഗിച്ചാൽ ആരോഗ്യം മെച്ചപ്പെടും.
ഗ്രാമ്പു കൊണ്ട് പുരുഷന്മാർക്ക് ഏറെ ഗുണങ്ങൾ ഉണ്ട്. ഒരു പക്ഷേ ഇതേ കുറിച്ച് അറിഞ്ഞുപോലും കാണില്ല. പുരുഷന്മാർക്ക് ഗ്രാമ്പു കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം.
പുരുഷന്മാരുടെ ശാരീരിക ബലഹീനത ഇല്ലാതാക്കാനും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ഗ്രാമ്പു സഹായിക്കും. ഇതിന് വേണ്ടി ഗ്രാമ്പു പാലിൽ കലക്കി കുടിച്ചാൽ മതി. ഗ്രാമ്പുവിന്റെ പ്രഭാവം ചൂടുള്ളതാണ്. രാവിലേയും വൈകുന്നേരവും രണ്ട് ഗ്രാമ്പ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും.
നിങ്ങൾക്ക് വായ് നാറ്റം ഉണ്ടെങ്കിൽ ഗ്രാമ്പൂ പതിവായി കഴിച്ചാൽ മതി. ഗ്രാമ്പുവിന് വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഇല്ലാതാക്കാൻ കഴിയും. അങ്ങനെ വായിലെ ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. അതുപോലെ പെട്ടെന്ന് പല്ല് വേദന വന്നാലും ഗ്രാമ്പു ഉണ്ടെങ്കിൽ പരിഹാരം ഉണ്ട്.
പല്ല് വേദന കുറയ്ക്കാൻ ഗ്രാമ്പു മതി. ഗ്രാമ്പുവിന് വേദന ഇല്ലാതാക്കാനുള്ള ഗുണങ്ങളുണ്ട്. നിങ്ങൾക്ക് തലവേദന ഉണ്ടെങ്കിൽ ഗ്രാമ്പുവിന്റെ എണ്ണ മണത്താൽ മതി. തലവേദനയക്ക് കുറവ് ഉണ്ടാവും. ഗ്രാമ്പു ചെറുതാണ് കാണാനെങ്കിലും നിരവധി ഗുണങ്ങളാണ് ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ളത്. വീട്ടിൽ എപ്പോഴും കുറച്ച് ഗ്രാമ്പു സൂക്ഷിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications