Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മത്തിന്റെ തിളക്കം പോയോ, ചുളുങ്ങി തുടങ്ങിയോ? എന്നാൽ കൂൺ കഴിച്ചോളൂ; പ്രായം തോന്നുകയേയില്ല

ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോ​ഗ്യം. നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ തന്നെ ശരീരവും സൗന്ദര്യവും ഒക്കെ നമുക്ക് ആരോ​ഗ്യത്തോടെ എന്നും സംരക്ഷിക്കാൻ സാധിക്കും.

ഇനി പറയാൻ പോകുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിനും ചർമ്മത്തിനുമൊക്കെ ഏറെ സഹായകമാകുന്ന ഒരു സാധനത്തെക്കുറിച്ചാണ്, കൂൺ. അതെ കൂൺ കഴിച്ചാൽ ലഭിക്കുന്ന ​ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ തീർച്ചയായും അമ്പരക്കും.

Mushroom

കൂണിന്റെ ആരോ​ഗ്യ​ഗുണങ്ങൾ:

ചെറുപ്പം നിലനിർത്താൻ കൂൺ സഹായിക്കും: 2017 ലെ പെൻ സ്റ്റേറ്റ് പഠനമനുസരിച്ച്, കൂണിൽ ആന്റിഓക്‌സിഡന്റുകളായ എർഗോതിയോൺ, ഗ്ലൂട്ടാത്തിയോൺ എന്നിവയുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ഒരുമിച്ച് ഉണ്ടാകുന്ന സമയത്ത് , വാർദ്ധക്യത്തിന്റെ അടയാളങ്ങൾക്ക് കാരണമാകുന്ന ശാരീരിക സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

മാനസികാരോ​ഗ്യത്തിന്: പെൻ സ്റ്റേറ്റ് ഗവേഷകർ 2021 ൽ കൂടുതൽ പഠനങ്ങൾ നടത്തി, ഏകദേശം 25,000 ആളുകളുടെ സാമ്പിളിൽ, സ്ഥിരമായി കൂൺ കഴിക്കുന്നവർക്ക് വിഷാദ രോഗത്തിനുള്ള സാധ്യത കുറവ് ആണെന്ന് കണ്ടെത്തി. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിന്റെ അപകടസാധ്യത കുറയ്ക്കുന്ന എർഗോത്തിയോണിൻ മൂലമാകാം, ഇത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു, എന്നാണ് പറയപ്പെടുന്നത്. ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം അടങ്ങിയ ബട്ടൺ മഷ്റൂം കഴിക്കാൻ അവർ ശുപാർശ ചെയ്യുന്നു.

എല്ലുകളുടെ ശക്തിക്ക് നല്ലതാണ്: നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താൻ കൂൺ സഹായിക്കും. സൂപ്പർമാർക്കറ്റിൽ നിന്ന് , "UVB" എന്ന് അടയാളപ്പെടുത്തിയ ഒരു പാക്ക് എടുക്കുക. "അൾട്രാവയലറ്റ് വെളിച്ചത്തിൽ വളരുന്ന കൂൺ (ഇരുട്ടിൽ വളരുന്നവയിൽ നിന്ന് വ്യത്യസ്തമായി) വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ്,"എന്നാണ് പറയുന്നത്.

ഈ UVB-ലേബൽ ചെയ്‌ത കൂണുകൾ എർഗോസ്‌ട്രോൾ എന്ന സംയുക്തത്തെ നേരിട്ട് വിറ്റാമിൻ ഡി ആക്കി മാറ്റും. ഇതിനർത്ഥം വെറും 3 ഔൺസ് UVB-എക്സ്പോസ്ഡ് കൂൺ കഴിക്കുന്നതിലൂടെ, നിങ്ങളുടെ ദൈനംദിന വിറ്റാമിൻ ഡി ആവശ്യകത നിങ്ങൾ നിറവേറ്റുംസ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും.

tഊർജം നൽകുന്നു: കൂണിൽ ബി വിറ്റാമിനുകൾ ധാരാളമുണ്ട്: റൈബോഫ്ലേവിൻ [B2], ഫോളേറ്റ് [B9], തയാമിൻ [B1], പാന്റോതെനിക് ആസിഡ് [B5], നിയാസിൻ [B3]. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കാനും ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും ഇവ ശരീരത്തെ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+