പാലക് ചീര ഇഷ്ടമല്ലെങ്കിലും ഈ മാസങ്ങളിൽ കഴിച്ചോളൂ; തടി കുറയാനും ചർമ്മം തിളങ്ങാനും ഈയൊരൊറ്റ കാര്യം മതി
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ ക്രമം സീസണനുസരിച്ചാണ് മാറുന്നത്. ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ പുതിയ കൂട്ടിച്ചേർക്കലുകളും കുറയ്ക്കലുകളും നടത്തേണ്ട സമയമാണിത്.
പച്ച ഇലക്കറികൾ എല്ലാവർക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല, പക്ഷേ അവ പോഷകങ്ങളും ധാതുക്കളും നിറഞ്ഞതാണ്. അത്തരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പാലക് ചീര.

വിറ്റാമിനുകൾ എ, സി, കെ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളും ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയ ഒരു ഇലക്കറിയാണ് പാലക് ചീര. നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടം കൂടിയാണിത്.
പാലക് കൊണ്ട് ശരീരഭാരം കുറയും: അറിയേണ്ട 6 ആരോഗ്യ ഗുണങ്ങൾ
ഉയർന്ന പോഷകാംശം ഉള്ളതിനാൽ ശൈത്യകാലത്ത് ചീര കഴിക്കുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ് പാലക് വൈറ്റമിൻ സി ശരീരത്തിൽ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് അണുബാധയെ ചെറുക്കും.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: പാലക് ചീര ഇരുമ്പിന്റെ നല്ല ഉറവിടമാണ്, ഇത് ശരീരത്തിലുടനീളം ഓക്സിജൻ ശരിയായ രീതിയിൽ എത്തിക്കാൻ അത്യാവശ്യമാണ്. ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും, ഇത് ക്ഷീണം, ശ്വാസതടസ്സം, തലകറക്കം എന്നിവയ്ക്കും കാരണമാകും.
എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: വിറ്റാമിൻ കെ, കാൽസ്യം എന്നിവയു ഈ പാലക് ചീരയിലുണ്ട്. ഇത് എല്ലുകളുടെ കരുത്തിന് ആവശ്യമാണ്. വിറ്റാമിൻ കെ ശരീരത്തെ കാൽസ്യം ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കും.
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും: ചീര ആന്റി ഓക്സ്ഡിന്റുകളുടെ നല്ല ഉറവിടമാണ്. ഇത് കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. കോശങ്ങളെ നശിപ്പിക്കുന്ന അസ്ഥിര തന്മാത്രകളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഈ ആന്റി ഓക്സ്ഡിന്റുകളൾക്ക കഴിയും.
ദഹനത്തെ സഹായിക്കുന്നു: ചീര നാരുകളുടെ നല്ലൊരു ഉറവിടമാണ്, ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു.
ആരോഗ്യമുള്ള ചർമ്മത്തെ പിന്തുണയ്ക്കുന്നു: ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ് ചീര. വിറ്റാമിൻ എ ചർമ്മകോശങ്ങളെ മികച്ചതാക്കുകയും സംരക്ഷണം നൽകുകയും ചെയ്യും












Click it and Unblock the Notifications