Get Updates
Get notified of breaking news, exclusive insights, and must-see stories!

കറ്റാർവാഴയുടെ ​ഗുണങ്ങൾ അറിയാമല്ലോ? കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാൻ അറിയാമോ? വീട്ടിലുണ്ടാക്കാം..

നമ്മുടെ ആരോ​ഗ്യത്തിന് ആവശ്യമായ പലതും നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കും. അത്തരത്തിൽ നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിക്കും അമിതവണ്ണം കുറയ്ക്കാനുമൊക്കെ കറ്റാർ വാഴ സഹായകമാണ്.

മരുന്നുകൾ, സൗന്ദര്യസംരക്ഷണം, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇവ ഉപയോ​ഗിക്കുകയും ചെയ്യുന്നു. കറ്റാർവാഴ സത്ത് കഴിക്കുന്നതും പുരട്ടുന്നതും ഏറെ ​ഗുണകരമാണ്. സംസ്ക്കരിച്ച കറ്റാർ വാഴ ജ്യൂസ് 100 ശതമാനം പ്രകൃതിദത്തമാണ്.

alovera

കറ്റാർവാഴയിൽ ആന്റി ഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും ( എ, ബി1, ബി 2, ബി3, ബി 6, ബി 12, ഇ ) ധാതുക്കൾ ( മം​ഗ്നീഷ്യം, ഇരുമ്പ്, കാത്സ്യം, സിങ്ക് , കോളിൻ, സെലിനിയം, പൊട്ടാസ്യം ). അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. ദിവസേന കുറച്ച് കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോ​ഗങ്ങളെ ചെറുക്കാൻ ശരീരത്തിന് മതിയായ ശക്തി നൽകുകയും ചെയ്യും.

കറ്റാർവാഴ ജ്യൂസ്: വീട്ടിൽ ഫ്രഷായി കറ്റാർ വാഴ ജ്യൂസ് തയ്യാറാക്കുന്നതാണ് നല്ലത്. വളരെ എളുപ്പമാണ്, നിങ്ങൾ കറ്റാർവാഴയുടെ ഒരു ഇല തണ്ടിൽ നിന്നും എടുക്കുക. നന്നായി കഴുകി മൂർച്ചയുള്ള കത്തി ഉപയോ​ഗിച്ച് ഇല ചെറിയ സമചതുരങ്ങളായി മുറിക്കുക. നല്ല ഫ്രഷ് കറ്റാർവാഴ ഇല തന്നെയെടുക്കണം.

കറ്റാർവാഴയുടെ പുറം പാളി നീക്കം ചെയ്യണം. ഇത് ഇലയുടെ ലാറ്റക്സ് മുറിച്ച് മാറ്റാൻ സഹായിക്കും. ഒരു സ്പൂൺ ഉപയോ​ഗിച്ച് ജെൽ പുറത്തെടുക്കുക. നിങ്ങൾക്ക് കത്തി ഉപയോ​ഗിച്ചും ജെൽ എടുക്കാം. ജെൽ ലാറ്റക്സ് ഇല്ലാത്തതാണെന്ന് ഉറപ്പാക്കണം..

ഇനി ഈ ജെല്ല് അടിച്ചെടുക്കണം. രണ്ട് ടേബിൾ സ്പൂൺ കറ്റാർ ജ്യൂസ് ചേർക്കണം. സ്വാഭാവിക കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കാൻ വെള്ളം ചേർക്കുക. നിങ്ങൾക്ക് തേൻ, നാരങ്ങനീര്, ഇഞ്ചി തുടങ്ങിയ ചേരുവകൾ ചേർക്കണം.

ഈ ചേരുവകൾ ചേർക്കുന്നത് കൂടുതൽ രുചികരമാക്കുക്കയും തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഈ മിശ്രിതം ദിവസം കുടിക്കാവുന്നതാണ്. എപ്പോഴാണോ നിങ്ങൾ ജ്യൂസ് അടിക്കുന്നത് അന്ന് തന്നെ അത് കുടിക്കുന്നതാകും നല്ലത്. പിന്നീട് കുടിക്കണമെങ്കിൽ അത് ഫ്രിഡ്ജിൽ സൂക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+