ചോക്ലേറ്റ് കഴിച്ചുകൊണ്ട് തന്നെ തടി കുറയ്ക്കാം; എല്ലാ ചോക്ലേറ്റുകളുമല്ല, ഈ ചോക്ലേറ്റ് മാത്രം
തടി കുറയ്ക്കാൻ വേണ്ടി ശ്രമിക്കുന്നവർ ആദ്യം ചെയ്യുന്നത് ചോക്ലേറ്റുകൾ പാടെ ഒഴിവാക്കുക എന്നത്. എന്നാൽ ചോക്ലേറ്റ് കഴിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് തടി കുറയ്ക്കാം, വിശ്വാസമായില്ലേ. എല്ലാ ചോക്ലേറ്റും കഴിച്ച് കൊണ്ട് തടി കുറയ്ക്കാൻ കഴിയില്ല. എന്നാൽ ഡാർക്ക് ചേക്ലേറ്റ് നിങ്ങളെ തടി കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ഡാർക്ക് ചേക്ലേറ്റിന്റെ സ്വാദ് എല്ലാവർക്കും ഇഷ്ടമാകണം എന്നില്ല. പക്ഷേ ഡാർക്ക് ചോക്ലേറ്റ് നൽകുന്ന ഗുണങ്ങൾ കുറച്ചൊന്നുമല്ല. കൊക്കോ സോളിഡുകളുടെയും പഞ്ചസാരയുടെയും അളവ് കാരണം ഡാർക്ക് ചോക്ലേറ്റ് മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമാണ്.

ഡാർക്ക് ചോക്ലേറ്റിൽ കൊക്കോ സോളിഡുകളുടെ കണ്ടന്റ് കൂടുതലാണ്. പാൽ അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് ചോക്ലേറ്റിന്റെ പഞ്ചസാരയുടെ അളവ് കുറവാണ്.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ 5 അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ
നിങ്ങൾക്ക് ചോക്ലേറ്റ് ഭയങ്കര ഇഷ്ടമാണ്, എന്നാൽ തടി കൂടും എന്നോർത്ത് കഴിക്കാനും പറ്റാത്ത അവസ്ഥയിലാണോ എന്നാൽ നിങ്ങൾക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. കാരണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായകരം ആണ്.
ശരീരഭാരം കുറയ്ക്കാൻ: ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കലോറി എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
ഡയബറ്റിസ് മാനേജ്മെന്റ്: ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾക്ക് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ കഴിയും, കോശങ്ങളെ സാധാരണ രീതിയിൽ പ്രവർത്തിക്കാനും ശരീരത്തിന്റെ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള കഴിവ് വീണ്ടെടുക്കാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുൾ ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെതിരെ പോരാടാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ രോഗത്തിന് കാരണമാകുകയും വാർദ്ധക്യം വേഗത്തിലാക്കുകയും ക്യാൻസറുമായി ബന്ധപ്പെടുത്തുകയും ചെയ്യും, അതിനാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ് എങ്ങനെ ശരിയായി കഴിക്കാം?
നിങ്ങളുടെ ചോക്ലേറ്റ് ബാറിലെ ചേരുവകൾ വായിച്ചു നോക്കേണ്ടതാണ്. പ്രിസർവേറ്റീവുകളില്ലാത്തത് വേണം തിരഞ്ഞെടുക്കേണ്ടത്. പാൽ ഖരപദാർഥങ്ങൾ, പഞ്ചസാര, എമൽസിഫയറുകൾ, ആഡഡ് ഫ്ലേവറുകൾ, കൃത്രിമ സുഗന്ധം, പ്രിസർവേറ്റീവുകൾ എന്നിവ ഇല്ലാത്തതാണ് നല്ലത്. പഞ്ചാസാരയുടെ അളവ് കുറഞ്ഞ ചോക്ലേറ്റ് തിരഞ്ഞെടുക്കാം,












Click it and Unblock the Notifications