Get Updates
Get notified of breaking news, exclusive insights, and must-see stories!

തണ്ണിമത്തന്റെ കുരു കളയല്ലേ; ഇതുപോലെ ഉപയോ​ഗിച്ചാൽ മുടിയും വളരും മുഖത്ത് പ്രായം തോന്നുകയുമില്ല

തണ്ണിമത്തൻ ഇഷ്ടമല്ലാത്ത ആളുകൾ കുറവായിരിക്കും. ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് തണ്ണിമത്തൻ. എന്നാൽ തണ്ണിമത്തൻ നിങ്ങളുടെ ചർമ്മത്തിനും മുടിക്കും എങ്ങനെ ​ഗുണം ചെയ്യുമെന്ന് അറിയാമോ? 92% വെള്ളവും ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇത് ജലാംശം ലഭിക്കാൻ സഹായിക്കും.

തണ്ണിമത്തന്റെ കുരുവിനും വിവിധ പോഷക ​ഗുണങ്ങൾ ഉണ്ട്. ഈ വിത്തുകൾക്ക് കലോറി കുറവാണ്. കൂടാതെ സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, തുടങ്ങിയ മൈക്രോ ന്യൂട്രിയൻ്റുകളാൽ സമ്പന്നമാണ്. തണ്ണിമത്തൻ വിത്തുകൾ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

TIP

ഇത് മാത്രമല്ല തണ്ണിമത്തന്റെ ​​ഗുണങ്ങൾ. അത് പോല തന്നെ ഇവ കഴിക്കാനും എളുപ്പമാണ്. നിങ്ങൾക്ക് തണ്ണിമത്തൻ വിത്തുകൾ പച്ചയ്ക്കോ മുളപ്പിച്ചോ വറുത്തോ കഴിക്കാം. ഏത് രൂപത്തിലും, ഈ വിത്തുകൾ വളരെ രുചികരവും ആരോഗ്യകരവുമാണ്. സാധാരണയായി, തണ്ണിമത്തൻ വിത്തുകൾ മുളച്ചുകഴിഞ്ഞാൽ പോഷണം നൽകും.

തണ്ണിമത്തൻ കുരുവിന്റെ ​ഗുണങ്ങൾ:

ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: മുളപ്പിച്ച തണ്ണിമത്തന്റെ വിത്ത് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കാരണം
തണ്ണിമത്തന്റെ കുരുവിൽ റ്റമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ മുതലായവ അടങ്ങിയിട്ടുണ്ട്. മുഖക്കുരു കുറയ്ക്കാനും മുഖത്ത് പ്രായം തോന്നുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും. തണ്ണിമത്തൻ കുരുവിന്റെ എണ്ണ വിവിധ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു.

തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ മൊത്തത്തിൽ ​ഗുണം ചെയ്യും . നിങ്ങളുടെ ചർമ്മം വരണ്ടതും ചൊറിച്ചിൽ ഉള്ളതുമാണെങ്കിൽ ഇത് കുറയ്ക്കാനും കുരു സഹായിക്കും. തണ്ണിമത്തൻ വിത്തുകൾ നിങ്ങളുടെ മങ്ങിയതും വരണ്ടതുമായ ചർമ്മത്തിന് മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.

മുടിയുടെ വളർച്ചയ്ക്കും ബലത്തിനും: ആരോ​ഗ്യമുള്ള മുടി ലഭിക്കാൻ തണ്ണിമത്തൻ കുരു സഹായിക്കും. തണ്ണിമത്തൻ വിത്തുകളിൽ പ്രോട്ടീൻ, ഇരുമ്പ്, മ​ഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ​ഗുണ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

തണ്ണിമത്തൻ വിത്ത് നിങ്ങളുടെ മുടി ശക്തിപ്പെടുത്തുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. വിത്തുകളിലെ മാംഗനീസ് മുടി കൊഴിച്ചിലും കേടുപാടുകളും തടയാൻ സഹായിക്കുന്നു. അപ്പോൾ തണ്ണിമത്തന്റെ കുരുവും ഇനി കഴിച്ച് തുടങ്ങാം,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+