തടി കുറയാനും മുഖം തിളങ്ങാനും ഒരേ ടിപ്പ്; നാരങ്ങയും ചെറുചൂട് വെള്ളവും.. കാണാം മാറ്റം
ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കാത്ത ആരാണ് ഉള്ളതല്ലേ. തിളങ്ങുന്ന മുഖവും ഒതുങ്ങിയ ശരീരവുമൊക്കെ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. സൗന്ദര്യ സംരക്ഷണത്തിന് ഒരുപാട് പണം ചെലവാക്കുന്നതിന് മുൻപ് നിങ്ങളുടെ വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് ശരീരവും ചർമ്മവും ഒക്കെ സംരക്ഷിക്കാൻ കഴിയും.
ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ ഒരു ചെറുനാരങ്ങാ നീര് ചേർത്താൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാമോ? ദിവസം ആരംഭിക്കുമ്പോൾ ഈ പാനീയം കുടിക്കുന്നത് നല്ലതാണ്. നാരങ്ങയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമ്മത്തിനും പ്രതിരോധ ശേഷിക്കും ഇത് ഏറെ ഗുണം ചെയ്യും. ചെറു ചൂട് വെള്ളം നിങ്ങളുടെ മെറ്റാബോളിസം കൃത്യമാക്കും. ജലാംശം നിലനിർത്താനും സഹായിക്കും.

നാരങ്ങ വെള്ളം കുടിക്കുന്നത് പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കി ശരീരത്തിലെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിന് തിളക്കവും നൽകുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ചെറു ചൂടുള്ള വെള്ളത്തിൽ ചെറു നാരങ്ങാ നീര് ചേർക്കുന്നതിലൂടെ നീങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്താണെന്ന് അറിയാം.
ആരോഗ്യമുള്ള ചർമ്മം: സിട്രസ് അടിസ്ഥാനമാക്കിയുള്ള ജ്യൂസുകളുടെ ആന്റ് ഓക്സിഡന്റും ആന്റി ഏജിംഗ് ഗുണങ്ങളും ചർമ്മത്തിന് ഗുണം ചെയ്യും. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായകം ആകുമെന്നാണ് പറയുന്നത്, നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി ഫ്രീ റാഡിക്കലുകളോട് പോരാടുന്നു. കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു, ഓക്സിഡേറ്റ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ദഹനം: ആമാശയത്തിലെ ആസിഡുകളെ പൂരകമാക്കുന്ന നാരങ്ങാ ആസിഡ് ദഹനത്തെ സഹായിക്കുന്നു. പൾപ്പി നാരങ്ങാ വെള്ളം പെക്റ്റിൻ, നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ എന്നിവ ദഹനം മെച്ചപ്പെടുത്തും.
മാനസികാരോഗ്യം: നാരങ്ങാനീരിൽ ഫ്ലേവനോണുകൾ ഉണ്ട്. ഇത് തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്തികയും വൈജ്ഞാനിക ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സമ്മർദ്ദം കുറയ്ക്കാനും മസ്തിഷ്ക വീക്കം കുറയ്ക്കാനും സഹയകമാണ്. നാരങ്ങാവെള്ളത്തിൽ സിട്രിക് ആസിഡിന് തലച്ചോറിലെ രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നാണ് പറയുന്നത്.
ഭാരം കുറയ്ക്കാൻ സഹായിക്കുന്നു:നാരങ്ങാ വെള്ളം ജലാംശം നൽകുന്നു. ഇത് മൊറ്റാബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചെറുനാരങ്ങാ വെള്ളത്തിലെ പോളിഫെനോളുകൾ ഭക്ഷണത്തിലൂടെ ഉണ്ടാക്കുന്ന പൊണ്ണത്തടി കുറയ്ക്കുകയും കാെഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. തേനും നാരങ്ങാനീരും ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായക്കുകയും ചെയ്യും.












Click it and Unblock the Notifications