Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മം തിളങ്ങാൻ പപ്പായ കഴിച്ചോളൂ, വണ്ണം കുറയണമെങ്കിൽ പപ്പായക്കുരുവും! രാവിലെ ഇങ്ങനെ കഴിച്ചുനോക്കൂ

പപ്പായ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് . ർമ്മത്തിന്റെ ആരോഗ്യത്തിന് ഒക്കെ പപ്പായ ഏറെ സഹായകമാണ്. പപ്പായുടെ ഫലവും ഇലയും കുരുവും ഒക്കെ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അവ ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിക്കണം എന്ന് മാത്രം.

മൃദുവും പൾപ്പിയും നേരിയ മധുരവുമുള്ള പപ്പായ കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും അനുയോജ്യമായ പഴമാണ്. പഴത്തിന് അതിശയകരമായ പോഷകാഹാര ​ഗുണവും ഉണ്ട്. മലബന്ധത്തിനുള്ള പ്രകൃതിദത്ത പ്രതിവിധി, വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടം, ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കലവറ, കഴിഞ്ഞില്ല ​ പപ്പായയുടെ ​ഗുണങ്ങൾ.

papaya

സാധാരണ പപ്പായ കഴിക്കുമെങ്കിലും അതിന്റെ കുരു തുപ്പിക്കളയുന്നവരാരിയരിക്കും നമ്മൾ. ഒറ്റനോട്ടത്തിൽ അത് കഴിക്കാൻ കൊള്ളില്ലെന്ന് നിങ്ങൾക്ക് തോന്നാം പക്ഷേ കാര്യം അങ്ങനെയല്ല. പപ്പായ വിത്തുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്, അതിന്റെ പല ഉപയോഗങ്ങൾക്കും ഗുണങ്ങൾക്കും

1. ഭാരം നിയന്ത്രിക്കും: പപ്പായ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പപ്പായയിലെ ഉയർന്ന പ്രോട്ടീൻ കണ്ടന്റ് വയർ നിറഞ്ഞതായി തോന്നിക്കും. അതുകൊണ്ട് തന്നെ ഇടയക്കിടെ ഭക്ഷണം കഴിക്കാൻ തോന്നില്ല.

2. ആർത്തവ വേദനയ്ക്ക് ആശ്വാസം: പപ്പായയിലെ ശക്തമായ ആന്റിഓക്‌സിഡന്റായ കരോട്ടിൻ, ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കാനും ആർത്തവ വേദന കുറയ്ക്കാനും ക്രമാനുഗതത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

3. കൊളസ്ട്രോൾ നിയന്ത്രക്കുന്നതാണ്: പപ്പായ കുരുവിലെ നാരുകൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കും . കൂടാതെ, ഒലിക് ആസിഡിന്റെയും മറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം എൽ ഡി എൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതുമാണ്.

4. കുടലിന്റെ ആരോഗ്യം
പപ്പായയിൽ കാർപൈൻ അടങ്ങിയിട്ടുണ്ട്, ഇത് കുടലിലെ പുഴുക്കളെയും ബാക്ടീരിയകളെയും ഇല്ലാതാക്കാനും ദഹനത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അവയുടെ സമൃദ്ധമായ നാരുകൾ മലബന്ധം തടയുകയും ദഹനത്തിന്റെ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. പപ്പായ വിത്തുകളിലെ എൻസൈമുകൾ, പപ്പെയ്ൻ, ചിമോപാപൈൻ എന്നിവ ദഹനത്തെ സഹായിക്കുന്നു, ശരീരവണ്ണം, ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നു.

പപ്പായ വിത്തുകൾ എങ്ങനെ കഴിക്കാം

പപ്പായ വിത്തുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രതിദിനം ഏകദേശം ഒരു ടേബിൾസ്പൂൺ (15 ഗ്രാം) പപ്പായ വിത്തുകൾ നിങ്ങൾ ഖഴിക്കേണം. എന്നും കഴിക്കാവുന്നതാണ്. രാവിലെ ഒഒരു ​ഗ്ലാസ് വെള്ളത്തിൽ ഇട്ട് വിത്ത് കവിക്കാം, അല്ലെങ്കിൽ ജ്യൂസിൽ ചേർക്കാം, സ്മൂത്തികൾ ഓട്സ് എന്നിവയിലും ചേർക്കാം. പ്രതികൂലഫലങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ഡോസിൽ കവിയരുത് എന്നാണ്
ഡയറ്റീഷ്യൻ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+