മുഖത്തെ ചുളിവും മാറും, തൂങ്ങിയ വയറും മാറും; മാതളച്ചായ ഇങ്ങനെയൊന്ന് ഉണ്ടാക്കി കുടിച്ച് നോക്കൂ
മാതള നാരങ്ങ തിന്നാൻ നല്ല രസമല്ലേ. ഇതിന് ധാരാളം ഗുണങ്ങളും ഉണ്ട്. എന്നാൽ മാതള നാരങ്ങ ചായയുടെ ഗുണങ്ങൾ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനുമൊക്കെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മാതളനാരങ്ങ ചായ. മാതള നാരങ്ങ ചായയുടെ ഗുണങ്ങളും അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നുമൊക്കെ വിശദമായി അറിയാം...
മാതളനാരങ്ങയിൽ ആന്റി ഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ്, അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്രീൻ ടീയെക്കാൾ മൂന്നിരട്ടി ആൻ്റി ഓക്‌സിഡൻ്റ് മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. നിങ്ങൾ ഏത് രൂപത്തിൽ കഴിച്ചാലും മാതളനാരകം നിങ്ങൾക്ക് നല്ലതാണ്....
ആന്റി ഏജിംഗ് ഗുണങ്ങൾ: നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളം ഇതിൽ ഉണ്ട്. ചുളിവുകൾ, പ്രായത്തിന്റെ പാടുകൾ എന്നിവ നീക്കം ചെയ്യാനും ചർമ്മത്തിന്റെ ഇലാസ്തികതയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും ഈ ആന്റി ഓക്സിഡന്റുകൾ നിങ്ങളുടെ കോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.

നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ മാതള ചായ കുടിക്കുമ്പോൾ നിങ്ങൾ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ: മാതളനാരങ്ങയുടെ മാസ്ക് പുരട്ടാം. ചായ അകത്ത് നിന്ന് മന്ത്രികത പ്രവർത്തിക്കുമ്പോൾ, മാതളനാരങ്ങയുടെ മാസ്ക് പുറത്ത് നിന്ന് പ്രവർത്തിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: മാതളനാരങ്ങ ചായ നിങ്ങളുടെ മെറ്റാ ബോളിസം വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്ന പ്രക്രിയ വേത്തിലാക്കാൻ സഹായിക്കുന്നു. മെച്ചപ്പെട്ട മെറ്റബോളിസം അർത്ഥമാക്കുന്നത് നിങ്ങൾക്ക് ഒരു ദിവസം കൂടുതൽ കലോറി കത്തിക്കാം എന്നാണ്. അതിനാൽ, നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാം.
മാതള ചായ ഉണ്ടാക്കുന്ന വിധം
രീതി 1: രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. തിളക്കുന്ന വെള്ളത്തിൽ അര കപ്പ് ഉണങ്ങിയ മാതളനാരങ്ങ പൂക്കൽ ചേർക്കാം. 4-5 മിനിറ്റ് വെയ്ക്കാം.
അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.
രീതി 2: തിളക്കുന്ന വെള്ളത്തിൽ, മാതളനാരങ്ങയും ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക്ക് ടീയും ചേർക്കുക. ഇത് 4-5 മിനിറ്റ് വെയ്ക്കാം അരിച്ചെടുക്കുക.
കൃത്യമായ ചർമ സംരക്ഷണ വഴികൾക്കൊപ്പം മാതള ചായ കൂടി ചേരുമ്പോൾ നിങ്ങളുടെ ചർമ സംരക്ഷണത്തിന് സഹായകമാകുന്നതാണ്.












Click it and Unblock the Notifications