Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവും മാറും, മുടി കൊഴിച്ചിലും നിൽക്കും; ചീര ജ്യൂസ് കുടിച്ചോളൂ, തീർന്നില്ല ​ഗുണങ്ങൾ

ചീരയ്ക്ക് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നിങ്ങളുടെ ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ചീര ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ആൻ്റി ഓക്‌സിഡൻ്റുകൾ, ഇരുമ്പ്, വിറ്റാമിനുകൾ എ, സി, ഇ എന്നിവ ധാരാളമായി ചീര ജ്യൂസിവ്‍ ഉണ്ട്. ഇത് നിറം മെച്ചപ്പെടുത്താനും കേടായ കോശങ്ങളെ നന്നാക്കി തിളങ്ങുന്ന ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, ചീരയിലെ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായകമാണ്. നല്ല ബലമുള്ള മുടി ലഭിക്കാനും സഹായിക്കും. മുടി കൊഴിച്ചിൽ, പൊട്ടൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചീര ജ്യൂസ് സഹായകമാകും.

TIP

ചീരയുടെ ശുദ്ധീകരണ ​ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ഉന്മേഷം നൽകാനും സഹായിക്കും. നിങ്ങളുടെ പതിവ് ദിനചര്യയിൽ ചീര ജ്യൂൂസ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തെ അകത്ത് നിന്ന് പോഷിപ്പിക്കാനുള്ള എളുപ്പവും എന്നാൽ ശക്തവുമായ മാർ​ഗവുമാണ്. ആരോ​ഗ്യമുള്ള ചർമ്മത്തിനും മുടിക്കും എങ്ങനെ ചീര ജ്യൂസ് ​ഗുണകരമാകുമെന്ന് നോക്കാം.

മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും: വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതതിനാൽ ചീര ജ്യൂസ് സെബം ഉദ്പാദനം കുറയ്ക്കുകയും പ്രൊപിയോണി ബാക്ടീരിയം മുഖക്കുരു വളർച്ച തടയും. ഇത് മുഖക്കുരുവിനെതിരെയുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ്.

മുടിയുടെ കരുത്തിന്: മുടി കൊഴിച്ചിലിനും പൊട്ടലിനും ഉള്ള പരിഹാരമാണ് ചീര ജ്യൂസ്. ഇതിലെ വൈറ്റമിൻ ബി കോംപ്ലക്സിൽ മുടിയുടെ തിളക്കം നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് കെമിക്കൽ അധിഷ്ഠിത ഹെയർ ടോണിക്കുകൾക്കും ഷാംപൂകൾക്കും പകരം ഉപയോ​ഗിക്കാവുന്നതാണ്.

വയറ്റിലെ പ്രശ്നങ്ങളെ ചെറുക്കുന്നു: ചീരയിൽ നാരുകൾ ഉണ്ട്. നാരുകളാൽ സമ്പന്നമായ ചീര, വൻകുടൽ പുണ്ണ്, അൾസർ, മോശം ദഹനം, മലബന്ധം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നാണ് പറയുന്നത്.

ആൻ്റിഓക്‌സിഡൻ്റുകൾ: ഉയർന്ന ഫോളിക് ആസിഡും ആൻ്റി ഓക്‌സിഡൻ്റും ഈ ചീര ജ്യൂസിൽ ഉണ്ട്. ചീര ജ്യൂസിന് ഹോമോസിസ്റ്റീൻ അളവ് കുറയ്ക്കാനും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കാനും കഴിയും. ഇത് കരളിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+