Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി നിങ്ങൾ ഏത് സമയത്താണ് ഭക്ഷണം കഴിക്കാറുള്ളത്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ...

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇത് നമ്മുടെ ആരോ​ഗ്യത്തെ വളരെ മോശമായി ബാധിക്കും. പലപ്പോഴും രാത്രിയിലെ ഭക്ഷണം നമ്മൾ സമയത്തിന് കഴിക്കാറില്ല, ഏറെ വൈകിയൊക്കെയാവും കഴിക്കാറുള്ളത്.

ഇത് നമ്മുടെ ആരോ​ഗ്യത്തിന് മോശം ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിന് പകരം നേരത്തെ ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ് എന്നാണ് പറയുന്നത്. കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരവുമാണ്.

healthy

അവാർഡ് നേടിയ സെലിബ്രിറ്റി പോഷകാഹാര വിദ​ഗ്ധ ലവ്നീത് ബാർത്ര നേരത്തെ അത്താഴം കഴിക്കുന്നതുമായി ബന്ധപ്പെട്ട 5 ആരോ​ഗ്യ ​ഗുണങ്ങൾ പങ്കുവെച്ചു. അത്താഴത്തിന്റെ സമയചം നിശ്ചയിച്ച് ദഹനം ശരിയാക്കാമെന്നും ശരിയായ സമയത്ത് അത്താഴം കഴിക്കുമ്പോൾ ലഭിക്കുന്ന ​ഗുണത്തെക്കുറിച്ചും അവർ പറയുന്നു.

നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ:

മെച്ചപ്പെട്ട ദഹനം: നിങ്ങൾ നേരത്തെ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. വയറുവേദന, ​ഗ്യാസ്, അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

വർദ്ധിച്ച പോഷക ആ​ഗിരണം: നേരത്തെ ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിപ്പിക്കാൻ നിങ്ങളുടെ ശരീരത്തിന് മതിയായ സമയം നൽകുന്നത് ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങൾ ആ​ഗിരം ചെയ്യുന്നത് വർദ്ധിപ്പിക്കും. നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും സമുചിതമായ ആരോ​ഗ്യത്തിന് കാര്യക്ഷമമായി ഉപയോ​ഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

കുടലിന്റെ ആരോ​ഗ്യം: നേരത്തെ അത്താഴം കഴിക്കുന്നത് ​ഗുണം ചെയ്യുന്ന കു‍ടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ദഹനനാളത്തിൽ ഭക്ഷണം കൂടുതൽ നേരം നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഡിസ്ബയോസിസ് പോലുള്ള ദഹന സംബന്ധമായ തകരാറുകൾ കുറയ്ക്കുകയും ചെയ്ത് കൊണ്ട് ആരോ​ഗ്യകരമായ കുടലിനെ പിന്തുണയ്ക്കുകയും ചെയ്യും.

മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും: രാത്രിയിലെ ഭക്ഷണം നേരത്തെയാക്കുന്നത് ദഹനം എളുപ്പമാക്കും. ദഹനം കൃത്യമായാൽ അത് മലവിസർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ലാതാക്കും. ഭക്ഷണം നേരത്തെ കഴിക്കുന്നത് മൊത്തത്തിലുള്ള ദഹന ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ആസിഡ് റിഫ്ളക്സിന്റെ സാധ്യത കുറയ്ക്കും: നേരത്തെ അത്താഴം കഴിക്കുന്നത് കിടക്കുന്നതിന് മുൻപ് ആമാശയത്തിലെ കണ്ടൻ‌റുകൾ ശൂന്യമാക്കാൻ കൂടുതൽ സമയം അനുവദിച്ച് ആസിഡ് റിഫ്ളക്സ് തടയാൻ സഹായിക്കും. അതുകൊണ്ട് അത്താഴം വൈകിപ്പിക്കേണ്ട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+