Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊക്കിളിൽ ഒരല്പം ചൂട് നെയ്യ്; ചെറുതൊന്നുമല്ല ​ഗുണങ്ങൾ; മുടിയുടെ തിളക്കം വരെ വർദ്ധിക്കും; അറിയാം

ആരോ​ഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ആരോ​ഗ്യവും മുടിയും ചർമ്മവുമൊക്കെ സംരക്ഷിക്കാൻ ആവശ്യമായ ചില പാെടിക്കൈകൾ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാവും. ചിലപ്പോൾ നമ്മൾ അത് ശ്രദ്ധിക്കാതെ പോകുന്നതാവാം. ശരീരത്തെ പല അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിവുള്ള ഒന്നാണ് നെയ്യ്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നെയ്യ് ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്.

കാരണം അവ ഊഷ്മളതയും മൊത്തത്തിലുള്ള ആരോ​ഗ്യവും നൽകാൻ സഹായകമാണ്. പലരും ഭക്ഷണത്തിനൊപ്പം നെയ്യ് കഴിക്കുന്നുമുണ്ടാകും. പക്ഷേ പൊക്കിളിൽ നെയ്യ് പുരട്ടുന്നവർ വളരെ കുറവായിരിക്കും. വയറുവേദനയ്ക്ക് മുതൽ മുടി കാെഴിച്ചിലിന് വരെ പരിഹാരമാണ് ഇത്. പൊക്കിളിൽ നെയ്യ് പുരട്ടുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്താണെന്ന് അറിയാം.

Ghee

1. രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നു: നെയ്യ് കഴിച്ചാലും അത് ശരീരത്തിൽ പുരട്ടിയാലും രക്ത ചംക്രമണത്തെ വളരെയധികം മെച്ചപ്പെടുത്തും എന്നാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ അളവ് കുറയ്ക്കുകയും രോ​ഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഓമേ​ഗ - 3 ഫാറ്റി ആസിഡുകളുടെ പ്രക‍ൃതിദത്ത ആന്റി ഓക്സ്ഡന്റുകളും നെയ്യിൽ ധാരാളമായി ഉണ്ട്. ഇത് ചർമ്മത്തെ അവശ്യ പോഷകങ്ങളാൽ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യും.

2. വയറുവേദന കുറയ്ക്കുന്നു: നെയ്യ് പാെക്കിളിൽ പുരട്ടുന്നത് വയറുവേദന കുറയ്ക്കാൻ ഫലപ്രദമാണ്. വയറ്റിലെ അസ്വസ്ഥതകളിൽ നിന്നും മലബന്ധത്തിൽ നിന്നും ആശ്വാസം നൽകും. ചൂടുളുള്ള നെയ്യ് ഉപയോ​ഗിച്ച് പൊക്കിളിൽ മസാജ് ചെയ്താൽ മതി.

3. മുടിയുടെ ആരോ​ഗ്യത്തിന്: നെയ്യിലെ ആന്റി ഓക്സിഡന്റുകളും മോയ്സ്ചറൈസിം​ഗ് ​ഗുണങ്ങളും മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകം ആണ്,. അതുപോലെ മുടി കാെഴിച്ചിലിനും പരിഹാരം ആകുന്നതാണ്. നെയ്യ് പുരട്ടുന്നത് നിങ്ങളുടെ മുടിക്ക് കൂടുതൽ തിളക്കവും ഈർപ്പവും നൽകും.

4. നിങ്ങളെ ഊഷ്മളമായി നിലനിർത്തും: ആയുർവേദം പറയുന്നതനുസരിച്ച് നെയ്യ് കഴിക്കുകയോ ശരീരത്തിൽ പുരട്ടുകയോ ചെയ്യുന്നത്. ഉള്ളിൽ നിന്ന് ചൂട് നിലനിർത്താൻ സഹായിക്കും. ജലദോഷം, പനി, മറ്റ് സീണലായിട്ടുള്ള രോ​ഗങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കുന്ന കൊഴുപ്പുകളും ഫാറ്റി ആസിഡുകളും ഇതിൽ ഉൾപ്പെടുന്നു. ഫലം ലഭിക്കാൻ നിങ്ങൾ ദിവസവും ഒരു പ്രാവശ്യം നിങ്ങളുടെ പൊക്കിളിൽ ചെറു ചൂടുള്ള നെയ്യ് പുരട്ടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+