Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ, വാഴപ്പഴം പാൽ; മിക്സിയിലിട്ട് ഒന്ന് അടിച്ചാൽ മതി; എന്നും രാവിലെ ഒരു ​ഗ്ലാസ് കുടിച്ചുനോക്കൂ

ആരോ​ഗ്യത്തിന് വേണ്ടി നമ്മൾ ജ്യൂസുകളും സ്മൂത്തികളുമൊക്കെ കുടിക്കാറുണ്ട്. നിങ്ങളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒരു സ്മൂത്തിയെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ആപ്പിളും വാഴപ്പഴവുമാണ് ഈ സ്മൂത്തി തയ്യാറാക്കാൻ ആവശ്യം. എങ്ങനെ ഈ സ്മൂത്തി തയ്യാറാക്കാമെന്നും എന്തൊക്കെയാണ് ​ഗുണങ്ങളെന്നും വിശദമായി അറിയാം.

വിവിധ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് സ്മൂത്തി. പഴങ്ങൾ, പച്ചക്കറികൾ, വെള്ളം, പാൽ എന്നിവ ഉൾപ്പെടാം. ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചറികളും ഉൾപ്പെടുത്തത് വളരെ ​ഗുണകരമായ കാര്യമാണ്. അത് കൊണ്ട് ഈ സ്മൂത്തി നിങ്ങൾക്ക് ​ഗുണം ചെയ്യും.

apple smoothie

ആപ്പിൾ - ബനാന സ്മൂത്തി എങ്ങനെ തയ്യാറാക്കാം? രാവിലെ കുടിക്കാവുന്ന ഒരു പാനീയമാണ് ആപ്പിൾ- ബനാന സ്മൂത്തി. പാൽ ചേർത്തോ ചേർക്കാതയോ ഉണ്ടാക്കാം.

ചേരുവകൾ
1 ആപ്പിൾ
1/2 വാഴപ്പഴം
1/2 കപ്പ് പാൽ / വെള്ളം (നിങ്ങളുടെ ഇഷ്ടം പോലെ)
2 ഐസ് ക്യൂബുകൾ
തേൻ 2 ടേബിൾസ്പൂൺ
കറുവപ്പട്ട 1/2 ടീസ്പൂൺ

തയ്യാറാക്കേണ്ടത്:

ആപ്പിൾ വലിയ കഷ്ണങ്ങളാക്കി മുറിക്കുക. വേണമെങ്കിൽ ആപ്പിളിന്റെ തൊലി കളയാം. വാഴപ്പഴവും വലിയ കഷണങ്ങളാക്കി മുറിക്കുക.
വാഴപ്പഴുവും ആപ്പിളും ഒരു ജാറിലിട്ട് വെള്ളവും പാലും ചേർത്ത് അടിച്ചെടുക്കുക. വെള്ളം കുറച്ചധികം വേണമെങ്കിൽ അതിനനുസരിച്ച് ചേർക്കുക. തയ്യാറാക്കിയ ആപ്പിൾ - ബനാന സ്മൂത്തി ഐസ് ക്യൂബുകൾ ഉപയോഗിച്ച് ശീതീകരിച്ച സെർവിംഗ് ഗ്ലാസിലേക്ക് ഒഴിച്ച് 1 ടീസ്പൂൺ തേനും കറുവപ്പട്ട പൊടിയും ചേർക്കാം.

ആപ്പിൾ ബനാന സ്മൂത്തിയുടെ ഗുണങ്ങൾ:

ആപ്പിൾ, വാഴപ്പഴം, പാൽ എന്നിവ കൊണ്ട് തയ്യാറാക്കുന്ന ഈ സ്മൂത്തി രുചികരമായ പാനീയമാണ്. ആദ്യത്തെ ചേരുവ ആപ്പിളാണ്. ആപ്പിൾ ഈ സ്മൂത്തിക്ക് മധുരവും വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും നൽകുന്നു. രണ്ടാമത്തെ ചേരുവയായി വാഴപ്പഴംത്തിനും ​ഗുണങ്ങൾ ഏറെയുണ്ട്,

ഇതിൽ പൊട്ടാസ്യം , പൊട്ടാസ്യവും വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മാംഗനീസ്, കോപ്പർ, ഡയറ്ററി ഫൈബർ തുടങ്ങിയ മറ്റ് പോഷകങ്ങൾ ഉണ്ട്. ഈ പാനീയത്തിന് കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, മറ്റ് പോഷകങ്ങൾ എന്നിവ നൽകുന്ന പാലാണ് മൂന്നാമത്തെ ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+