എന്നും രാവിലെ ഒരു കഷണം ഇഞ്ചി പച്ചയ്ക്ക് ചവച്ചുനോക്കൂ; ഗുണങ്ങൾ ചെറുതല്ല
ഇഞ്ചിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്നതാണല്ലോ. നിരവധി രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ആന്റി - ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ, ഓക്കാനം നിയന്ത്രിക്കാൻ,
സന്ധിവാതം നിയന്ത്രിക്കാൻ, ആർത്തവ വേദനങ്ങൾക്ക് ആശ്വാസം നൽകാൻ തുടങ്ങിയവയ്ക്കൊക്കെ ഇഞ്ചി ഉപയോഗിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് എന്നും ഇഞ്ചി കഴിക്കുന്നത് സഹായകമാണ്. ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാം...

ഇഞ്ചിയുടെ ഗുണങ്ങൾ:
രോഗാണുക്കളെ ചെറുക്കുന്നു: ഇഞ്ചി രോഗാണുക്കളെ ചെറുക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. ഇഞ്ചിയിലെ ചില രാസ സംയൂക്തങ്ങൾ നിങ്ങളുടെ ശരീരത്തെ രോഗാണുക്കളെ അകറ്റാൻ സഹായിക്കുന്നു. ഇ കോളി, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ച തടയാൻ ഇഞ്ചി വളരെ നല്ലതാണ് എന്നാണ് പറയുന്നത്. നിത്യവും ഇഞ്ചി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
രാവിലെയുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കും: ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ഓക്കാനം ഉൾപ്പെടെയുള്ള രാവിലെ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കും. ഇത് കഴിക്കുന്നത് ഓക്കാനം ചർദ്ദി, എന്നിവ ഒഴിവാക്കാൻ സഹായകമാകുമെന്നാണ് പറയുന്നത്.
പേശികളുടെ വേദന ശമിപ്പിക്കുന്നു: ഇഞ്ചി കഴിക്കുന്നത് പേശി വേദന കുറയ്ക്കാൻ സഹായകമാകും എന്നാണ് പറയുന്നത്. നിങ്ങൾക്ക് വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന പേശി വേദന കുറയ്ക്കാനും സഹായകമാകും.
പല്ലുകളുടെ ആരോഗ്യം: പല്ലുകളുടെ ആരോഗ്യത്തിനും ഇഞ്ചി സഹായകമാണ്, ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ ശക്തി നിങ്ങളുടെ പല്ലിന് ഗുണം ചെയ്യും. ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന സജീവ സംയുക്തങ്ങൾ വായിലെ ബാക്ടീരിയകളെ വളരുന്നതിൽ നിന്ന് തടയുന്നു. ഈ ബാക്ടീരിയകൾ തന്നെയാണ് പെരിഓഡോന്റൽ രോഗത്തിനും മോണ അണുബാധയ്ക്കും കാരണമാകുന്നത്.
ആർത്രൈറ്റിസ് വേദന ലഘൂകരിക്കുന്നു: സന്ധി വാതം മൂലമുണ്ടാകുന്ന നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൽ ഇഞ്ചിയിൽ ധാരാളമായി ഉണ്ട്. പതിവായി ഇഞ്ചി കഴിക്കുന്നത്. വേദനയിൽ നിന്നും വീക്കത്തിൽ നിന്നും ആശ്വാസം നൽകും. അത് കൊണ്ട് തന്നെ എന്നും രാവിലെ ഒരു ചെറിയ കഷണം ഇഞ്ചിയെങ്കിലും ചവയ്ക്കൂ. ഗുണം ലഭിക്കുന്നതാണ്.












Click it and Unblock the Notifications