പാലിന് പകരം തേങ്ങാപ്പാൽ ഒഴിച്ച ചായ കുടിച്ചോളൂ; ചർമ്മത്തിനും മുടിക്കും ലഭിക്കും ഗുണം, എളുപ്പത്തിൽ ഉണ്ടാക്കാം
ചായ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ടോ? രുചി മാത്രമല്ല ഏറെ ഗുണങ്ങളും ഉള്ള ഒന്നാണിത്. നിങ്ങളുടെ മൊത്തത്തിൽ ഉള്ള ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന അനേകം ഗുണങ്ങൾ ഈ ചായയ്ക്കുണ്ട്. നിങ്ങളുടെ ദിനചര്യയിൽ തേങ്ങാപ്പാൽ ചായ ഉൾപ്പെടുത്തുന്നതിൻ്റെ ചില ഗുണങ്ങളാണ് പറയുന്നത്.
ജലാംശം: സാധാരണ ചായയോ കാപ്പിയോ പോലെയല്ല, തേങ്ങാപ്പാൽ കൊണ്ടുള്ള ചായ. തേങ്ങാപ്പാൽ ചായ ധാരാളം ജലാംശം നൽകുന്നു. തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിലെ നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കും. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്നതാണ്. നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ദാഹം ശമിപ്പിക്കാനും തേങ്ങാപ്പാൽ ചായ സഹായിക്കും.

മെച്ചപ്പെട്ട ദഹനം: നിങ്ങൾ തേങ്ങാപ്പാൽ ചായ കുടിക്കുമ്പോൾ ഇത് ദഹനത്തിന് സഹായിക്കും. തേങ്ങാപ്പാലിൽ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ ( എം സി എഫ് എ) അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാൽ ചായയുടെ ഗുണങ്ങൾ സംയോജിക്കുമ്പോൾ ദഹനത്തെ സഹായിക്കുകയും ദഹനക്കേട് അല്ലെങ്കിൽ വയർ വീർക്കുന്ന പ്രശ്നം കുറയ്ക്കുകയും ചെയ്യും. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാനും ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കാനും ഭക്ഷണം കഴിച്ചതിന് ശേഷം ഒരു കപ്പ് തേങ്ങാപ്പാൽ കുടിക്കാം.
പ്രതിരോധ ശേഷി: ആൻ്റി മൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ട സംയുക്തമായ ലോറിക് ആസിഡ് തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ തേങ്ങാപ്പാൽ ചായ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സാധാരണ അണുബാധകളെ അകറ്റാനും കഴിയും. തേങ്ങാപ്പാൽ ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സ്ഡന്റുകൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. നല്ല ആരോഗ്യത്തിന് തേങ്ങാപ്പാൽ ചായ സഹായിക്കും.
ചർമ്മനും മുടിക്കുമുള്ള ഗുണങ്ങൾ: തേങ്ങാപ്പാൽ ചായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. തേങ്ങാപ്പാൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത
നിലനിർത്തുകയും ചെയ്യും.
അതേ സമയം, ചായയിൽ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും അകാല വാർദ്ധക്യം തടയുകയും ചെയ്യുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ തേങ്ങാപ്പാലിന്റെ ജലാംശം നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യും. മൃദുലമാക്കുകയും തിളക്കം നൽകുകയും ചെയ്യും.












Click it and Unblock the Notifications