Get Updates
Get notified of breaking news, exclusive insights, and must-see stories!

ദഹനക്കേടുണ്ടോ, വയറുവേദനയും മൈ​ഗ്രേനും ഉണ്ടോ? എന്നും രാവിലെ ഒരു കപ്പ് മല്ലിയില ചായ കുടിച്ചോളൂ

മല്ലിയില എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. എന്നാൽ ചിലർക്ക് മല്ലിയില ഇല്ലാതെ പറ്റില്ല. നമ്മുടെ അടുക്കളയിൽ സാധാരണ കാണുന്ന ഒന്നാണ് മല്ലിയില. ഏറെ ഔഷധ ഗുണങ്ങൾ നിറഞ്ഞതും ആരോ​ഗ്യകരവുമാണ് മല്ലയില. നമ്മുടെ ദൈനദിന ഭക്ഷണത്തിൽ ആവശ്യമായ വിറ്റാമിൻ എ, സി, കെ എന്നിവ ഉൾപ്പെടുന്ന അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

നമ്മൾ രാവിലെ എഴുന്നേറ്റ് ചായ കുടിക്കാറില്ലേ, എന്നാൽ ഇനി ഈ ചായയ്ക്ക് പകരം മല്ലിയില ഇട്ട ചായ കുടിച്ചോളൂ. ആരോ​ഗ്യകരമായ ജീവിതശൈലിക്ക് മല്ലയില കലർന്ന ചായ കുടിക്കാൻ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇത് ​ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ഈ വേനൽക്കാലത്ത് സാധാ ചായ കുടിക്കുന്നതിന് പകരം മല്ലയില ചായ കുടിക്കുകയും അതിന്റെ എല്ലാ ​ഗുണങ്ങളും നേടുകയും ചെയ്യുക. മല്ലിയില ചായ രാവിലെ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

tip

ദഹനത്തിന് സഹായിക്കുന്നു: മല്ലിയില ചായയ്ക്ക് ഡൈയൂററ്റിക്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ആമാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾ പരിഹരിക്കാനും ​ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.നിങ്ങൾക്ക് വയറുവേദനയോ ദഹന സംബന്ധമായ അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഒരു കപ്പ് മല്ലിയില ചായ കുടിക്കുന്നത് ​ നല്ലതാണ്.

മൈഗ്രെയ്നിന് ആശ്വാസം: മല്ലിയില ചായയ കുടിക്കുന്നത് മൈഗ്രേൻ പ്രശ്നത്തിന് പരിഹാരമാണ്. നിങ്ങൾക്ക് മൈഗ്രേൻ ഉണ്ടെങ്കിൽ നിങ്ങൾക്കും എന്നും നിങ്ങളുടെ ഭക്ഷണത്തിനൊപ്പം ഈ ആരോ​ഗ്യകരമായ മല്ലിയില ചായ ചേർക്കാവുന്നതാണ്.

വിഷാംശം ഇല്ലാതാക്കും: കരളിലേയും പിത്തസഞ്ചിയിലേയും വിഷാംശം ഇല്ലാതാക്കാൻ മല്ലിയില ചായ സ​ഹായിക്കും. പ്രത്യേകിച്ച് കനത്ത ഭക്ഷണത്തിന് ശേഷം. നിങ്ങളുടെ ശരീരത്തിലെ ഡിറ്റോക്സ് പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സ്വാഭാവിക മാർഗമാണിത്.

ആന്റി - ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ: മല്ലിയില ചായയിലെ ആന്റി - ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ സന്ധി വേദന, വാതകം, മറ്റ് കോശജ്വലന അവസ്ഥകൾ എന്നിവ ലഘൂകരിക്കാൻ സഹായിക്കും. പതിവായി ഉപയോ​ഗിക്കുമ്പോൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായിക്കും.

ആരോ​ഗ്യകരമായ ​ഗുണങ്ങൾക്കപ്പുറം മല്ലിയിലയ്ക്ക് നല്ല രുചിയുമാണ്. ഉന്മേഷദായകമായ രുചിയാണ് ഈ ചായക്ക്. ചൂടായിട്ടോ തണുപ്പിച്ചോ കുടിക്കാം. വീട്ടിൽ മല്ലി ചായ എങ്ങനെ തയ്യാറാക്കാം?

ഒരു ലിറ്റർ വെള്ളത്തിന് രണ്ട് ടേബിൾസ്പൂൺ മല്ലിയിലയോ മല്ലി വിത്തുകളോ എന്ന അനുപാതത്തിൽ ഉപയോഗിക്കുക.
വെള്ളം തിളപ്പിച്ച് വിത്തുകൾ ചേർക്കുക. ഏകദേശം രണ്ട് മിനിറ്റ് തിളപ്പിക്കുക. മൂടി വെയ്ക്കുക. പത്ത് മിനിറ്റ് അങ്ങനെ വെയ്ക്കാം.
ചായ അരിച്ചെടുത്ത് ദിവസം മുഴുവൻ കഴിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+