കക്കിരിക്ക ജ്യൂസ് ദിവസവും കുടിച്ചോളൂ; ദഹനം മുതൽ തിളങ്ങുന്ന ചർമ്മം വരെ, ഗുണങ്ങൾ ചെറുതല്ല
പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അതിന്റെ ഗുണം ലഭിക്കുക തന്നെ ചെയ്യും. അങ്ങനെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കക്കിരിക്ക , പച്ചക്ക് തന്നെ കഴിക്കാം, സാലഡ് ഉണ്ടാക്കി കഴിക്കാം, ജ്യൂസ് അടിച്ച് കുടിക്കാം അങ്ങനെ കക്കിരിക്ക ഭക്ഷണത്തിന്റെ ഭാഗമാക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്. ഇനി പറയാൻ പോകുന്നത് കക്കിരിക്ക ജ്യൂസ് നൽകുന്ന ഗുണങ്ങളക്കുറിച്ചാണ്.
ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, എന്നാൽ പോഷക ഗുണങ്ങൾ ധാരാളം ഉണ്ട്. കക്കിരിക്ക ജ്യൂസ് നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഉയർന്ന ജലാംശം ഉള്ളതിനാൽ ആരോഗ്യകരമായി ശരീര ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് കക്കിരിക്ക.

ഇതിൽ കലോറി കുറവാണ്. കെ, സി എന്നിവയുൾപ്പെടെ നിരവധി വിറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും സഹായകമാണ്. കക്കിരിക്കയിൽ ധാരാളം നാര് അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
തെളിഞ്ഞ ചർമ്മം: കക്കിരിക്ക ജ്യൂസിലെ വിറ്റാമിൻ സി, എ എന്നിവ കൊളാജിൻ സിന്തസിസ്, മുറിവ് ഉണക്കൽ, അൾട്രാവൈലറ്റ് രശ്മിയിൽ നിന്ന് സംരക്ഷണം, ചർമ്മത്തിന് തിളക്കം എന്നിവ നൽകുന്നു.
കാെളസ്ട്രോൾ നിയന്ത്രിക്കുന്നു: നാരുകൾ കൂടുതൽ ഉള്ള കക്കിരിക്ക കഴിക്കുന്നത് 21 ദിവസത്തിന് ശേഷം കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുമെന്നാണ് പറയുന്നത്. കാെളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായി അസുഖങ്ങൾ ഒഴിവാക്കാനും കക്കിരിക്ക സഹായിക്കും.
ദഹനം: ഉയർന്ന നാരുകളും ജലവും ഉള്ളതിനാൽ കക്കിരിക്ക ജ്യൂസ് മലബന്ധം ലഘൂകരിക്കാൻ സഹായിക്കും. ദഹന ആരോഗ്യം മെച്ചപ്പെടുത്തും. മലവിസർജ്ജനം വേഗത്തിലാക്കുകയും ചെയ്യും. ലയിക്കുന്ന നാരായ പെക്റ്റിനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കാഴ്ച: കക്കിരിക്കയിൽ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ശോഷണം മന്ദഗതിയിലാക്കുന്നതിനും കാഴ്ചയെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നാണ് പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ്: മിതമായ അളവിൽ കഴിക്കുമ്പോൾ കക്കിരിക്ക പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയുന്നത്. കുക്കുർബിറ്റാസിനുകൾ എന്ന് വിളിക്കുന്ന സസ്യ രാസവസ്തുക്കൾ ഇൻസുലിൻ പ്രഭാവം വർദ്ധിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications