Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിർത്ത മല്ലി വെള്ളം വെറും വയറ്റിൽ കുടിച്ചുനോക്കൂ; ​ഗ്യാസിന്റെ പ്രശ്നത്തിന് ഉൾപ്പെടെ പരിഹാരം ​

കുതിർത്ത മല്ലി വെള്ളത്തിന്റെ ​ഗുണങ്ങൾ എന്താണെന്ന് അറിയാമോ? ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയുന്നത്. മല്ലി വിത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. മല്ലിയിലയിൽ കൂടുതലുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പൊതുവായ ആരോ​ഗ്യത്തിനും സഹായിക്കും.

മല്ലി വിത്ത് ഇൻഫ്യൂഷനിൽ ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു, ഇത് സന്ധിവാതം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സഹായിക്കുന്നു. മല്ലിയിസ വെള്ളം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ കുതിർത്ത മല്ലി വെള്ളം വെറും വയറ്റിൽ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

coriandr

പ്രമേഹത്തെ ചികിത്സിക്കുന്നു: രക്തത്തിലെ പ‍ഞ്ചസാര കുറയ്ക്കുകയും പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്ത് കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ മല്ലി വിത്ത് സത്തിൽ മെറ്റാബോളിക് സിൻഡ്രോം ലഘൂകരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുമെന്ന് എൻ ഐ എച്ച് പറയുന്നു.

കൺജങ്ക്റ്റിവിറ്റിസ് ചികിത്സിക്കാൻ സഹായകം: കണ്ണിലെ ചൊറിച്ചിൽ ഒഴിവാക്കാൻ മല്ലിയില സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? മല്ലിയില വെള്ളം കണ്ണിൽ തളിച്ചാൽ കൺജങ്ക്റ്റിവിറ്റിസിൻ്റെ ലക്ഷണങ്ങൾ ലഘൂകരിക്കും.

മെച്ചപ്പെട്ട ദഹനം: ദഹന വ്യവസ്ഥയ്ക്ക് മല്ലി വെള്ളം സഹായിക്കും. മല്ലി വെള്ളം കുടിക്കുമ്പോൾ വായുവിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും, ദഹനം മെച്ചപ്പെടുത്തുന്ന ട്രൈപ്സിൻ പ്രവർത്തനം വർദ്ധിപ്പിക്കും.

സന്ധിവാതത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും: സന്ധി വാതത്തിവന്റെ ലക്ഷണം കുറയ്ക്കാൻ മല്ലി വെള്ളം കുടിക്കുന്നത് സഹായകമാണ്, സിനിയോളും ലിനോലെയിക് ആസിഡും കൂടുതലുള്ള മല്ലി വിത്തുകൾ, സന്ധിവാതവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കുമെന്ന് എൻ ഐ എച്ച് പറയുന്നു.

ആരോഗ്യമുള്ള ഹൃദയം: ഹൃദയാഘാതത്തിന് കാരണമാകുന്ന പ്ലേറ്റ്‌ലെറ്റ് അഗ്രഗേഷൻ തടയാനും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും വർദ്ധിപ്പിക്കാനും മല്ലി വിത്തുകൾ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും കൊളസ്ട്രോൾ മെറ്റബോളിസത്തിലും അവ വലിയ സ്വാധീനം ചെലുത്തുന്നു.അതേ സമയം നിങ്ങളുടെ ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+