മഞ്ഞളിനൊപ്പം ഈ ചേരുവ കൂടി; ആഴ്ചയിൽ 3 പ്രാവശ്യം കുടിക്കാം; ചർമ്മം തിളങ്ങും തയ്യാറാക്കാം ഇങ്ങനെ
മഞ്ഞളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ അമിതവണ്ണം കുറയ്ക്കുന്നത് മുതൽ ചർമ്മ സംരക്ഷണത്തിന് വരെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഔഷധ ഗുണങ്ങളടങ്ങിയ ഈ മഞ്ഞളിനൊപ്പം ഇനി പറയാൻ പോകുന്ന ഈ ഔഷധ്യ സസ്യം ചേർന്നാൽ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
ചിറ്റമൃത്, അതെ ഇതിനെ ശാസ്ത്രീയമായി ടിനോസ്പോറ കോർഡിഫോളിയ എന്നും സംസ്കൃതത്തിൽ അമൃത എന്നും അറിയപ്പെടും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ വിഷാംശങ്ങളിൽ നിന്ന് മുക്തി നൽകുന്നത് വരെയുള്ള ഗുണങ്ങൾ ഇതിനുണ്ട്. ഇത് മഞ്ഞളിനൊപ്പം ചേരുമ്പോഴുള്ള ഗുണങ്ങൾ അറിഞ്ഞാലോ...

ചിറ്റമൃതിലും മഞ്ഞളിലും കുർക്കുമിൻ അടങ്ങയിട്ടുണ്ട്. ഇവയിൽ ധാരളം ആരോഗ്യഗുണങ്ങളുണ്ട്. മഞ്ഞൾ - ചിറ്റമൃത് പാനീയം തയ്യാറാക്കാൻ ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം.
ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ചേർക്കാം. ഇതിലേക്ക് ചിറ്റമൃത് പൊടി ചേർക്കാം. കുറച്ച് കറുവപ്പട്ട ചേർക്കാം, കുറച്ച് ഇഞ്ചിയും ഇതിലേക്ക് ചേർക്കാം. കുറച്ച് പുതിനയിലയും വെള്ളത്തിലേക്ക് ചേർക്കാം.
ഒരാഴ്ചയിൽ മൂന്ന് തവണ ഈ ചിറ്റമൃത് - മഞ്ഞൾ വെള്ളം കുടിക്കാം. രോഗ പ്രതിരോധ ശേഷി കൂട്ടും. ചിറ്റമൃതിനും മഞ്ഞളിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഗുണമുണ്ട്. സ്ഥിരമായി ഈ പാനീയം കുടിക്കുമ്പോൾ ശരീരത്തിന് രോഗങ്ങൾക്കെതിരെ പോരാടാനുള്ള കഴിവ് കൂടും.
ദഹനം മെച്ചപ്പെടുത്താനും ഈ പാനീയം സഹായിക്കും. മാത്രമല്ല നിങ്ങളുടെ ചർമ്മത്തിനും ചിറ്റമൃത് - മഞ്ഞൾ പാനീയം നല്ലതാണ്. ഈ പാനീയം കുടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. മഞ്ഞളിനും ചിറ്റമൃതിനും ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തെ മുഖക്കുരുവിൽ നിന്ന് സംരക്ഷിക്കും.
അതേസമയം ചിറ്റമൃതിന് ആന്റി ടോക്സിക്, ആന്റിപൈറിറ്റിക്, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ചിറ്റമൃത് ശരീരത്തിന് നല്ലതാണ്. വൈറൽ അണുബാധകളെ ഇല്ലാതാക്കാൻ സഹായിക്കും. ജലദോഷം, ചുമ, സന്ധി വേദന, അസിഡിറ്റി, ചർമ്മ സംബന്ധമാ അലർജി എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ്.
അതേസമയം ചിറ്റമൃത് മഞ്ഞൾ വെള്ളം കുടിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിക്കുന്ന് നിങ്ങൾക്ക് ഗുണം ചെയ്യുന്നും. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികളാണെങ്കിൽ ഡോക്ടറിന്റെ നിർദ്ദേശം ലഭിച്ചതിന് ശേഷം ഈ പാനീയം കുടിക്കുക












Click it and Unblock the Notifications