Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചയ്ക്ക് അല്ല തിന്നേണ്ടത്; മുടിക്കും ചർമ്മത്തിനും ​ഗുണം ലഭിക്കാൻ വേവിച്ച നെല്ലിക്ക ഇതുപോലെ കഴിക്കൂ

നെല്ലിക്കയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്ന് അറിയാമല്ലോ. പലരും തങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമായി നെല്ലിക്ക കഴിക്കാറുമുണ്ട്. എന്നാൽ നിങ്ങളുടെ ദിനചര്യയിൽ ഒരു കഷ്ണം പുഴുങ്ങിയ നെല്ലിക്ക ഉൾപ്പെടുത്തുന്നതിന്റെ ​ഗുണങ്ങൾ അറിയാമോ? നെല്ലിക്കയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും മറ്റ് ധാതുക്കളും അടങ്ങിയ ഒരു പോഷക സാന്ദ്രമായ ഭക്ഷണമാണ്. പുഴുങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് പനി, ജലദോഷം തുടങ്ങിയ സാധാരണ രോ​ഗങ്ങളെ തടയുന്നതാണ്.

ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളമായി ഉണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. ക്യാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും എന്നാണ് പറയുന്നത്. അതേ സമയം ഉയർന്ന വിറ്റാമിൻ സി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ആരോ​ഗ്യമുള്ള ചർമ്മത്തേയും മുടിയേയും പിന്തുണയ്ക്കുന്നു.

amla

ദഹനത്തെ സഹായിക്കാനും കാഴ്ച വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും നെല്ലിക്ക സഹായകമാകുമെന്നാണ് പറയുന്നത്. നെല്ലിക്കയുടെ ​ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്. പുഴുങ്ങിയ നെല്ലിക്ക കഴിക്കുന്നതിലൂടെ എങ്ങനെയാണ് നിങ്ങൾക്ക് ​ഗുണം ഉണ്ടാവുന്നത് എന്ന് നോക്കാം.

മെച്ചപ്പെട്ട മാനസികാരോഗ്യം: നെല്ലിക്കയുടെ വിറ്റാമിൻ സി സാന്ദ്രത ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഡിമെൻഷ്യ രോ​ഗികളിൽ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഇതിലെ ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുന്നതിലൂടെ ഓർമ്മ മെച്ചപ്പെടുത്താൻ സഹായിക്കും.

മെച്ചപ്പെട്ട പ്രതിരോധശേഷി: ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ആൽക്കലോയിഡുകൾ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള മറ്റ് സംയുക്തങ്ങൾ എന്നിവയ്ക്കൊപ്പം ധാരാളം വിറ്റാമിൻ സിയും നെല്ലിക്കയിൽ ഉണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നു: നെല്ലിക്കയിൽ ലയിക്കുന്ന നാരുകളുണ്ട്. രകത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുകയും പ‍ഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ലിപിഡിൻ്റെ എണ്ണത്തിലും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിലും അനുകൂലമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

നല്ല കാഴ്ച ശക്തിക്ക്: നെല്ലിക്കയിൽ ധാരാളമായി വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോ​ഗ്യം നിലനിർത്താനും മാക്യൂലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അണുബാധകളെ അകറ്റാനും സഹായിക്കുന്നു

മെച്ചപ്പെട്ട ദഹനം: നെല്ലിക്കയിലെ ഉയർന്ന വിറ്റിമിൻ സി പോഷകങ്ങൾ ആ​ഗിരണം ചെയ്യാനുംം ഇരുമ്പ്, ധാതു, സപ്ലിമെന്റുകൾ എന്നിവയെ സഹായിക്കാനും സഹായിക്കുന്നു. ഇതിലെ നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+