Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മം തിളങ്ങാനും തടി കുറയ്ക്കാനും സഹായിക്കും; നിലക്കടല എണ്ണ ഉപയോ​ഗിക്കാനുള്ള ആ മടി മാറ്റിയേക്കൂ!

കുക്കിം​ഗ് ഓയിലുകളെക്കുറിച്ച് പറയുമ്പോൾ സാധാരണ പറഞ്ഞുകേൾക്കാത്ത ഒരു പേരാണ് നിലക്കടല എണ്ണയുടേത്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് മുതൽ സന്ധിവാത വേദന കുറയ്ക്കുന്നതിന് വരെ ഈ എണ്ണ സഹായകരമാണ്. എന്നാൽ ആളുകൾ പാചകം ചെയ്യുമ്പോൾ ഈ എണ്ണ തിരഞ്ഞെടുക്കാറില്ല. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിലക്കടല എണ്ണ ചേർത്താൽ ലഭിക്കുന്ന ​ഗുണങ്ങളെ കുറിച്ച് അറിയാം.

നിലക്കടല ചെടിയുടെ വിത്തുകളിൽ നിന്നാണ് പീനട്ട് ഓയിൽ വേർതിരിച്ചെടുക്കുന്നത്. ശുദ്ധീകരിച്ച പീനട്ട് ഓയിൽ, കോൾഡ് പ്രസ്സ് പീനട്ട് ഓയിൽ, ​ഗോർമെറ്റ് പീനട്ട് ഓയിൽ, സമിശ്രിത പീനട്ട് ഓയിൽ എന്നിങ്ങനെ പലതരത്തിലുള്ള പീനട്ട് ഓയലുകൾ വാങ്ങിക്കാൻ ലഭിക്കും. നിങ്ങൾക്ക് ഏത് എണ്ണയാണോ വേണ്ടത് അത് വാങ്ങി ഉപയോ​ഗിക്കാം. ഇനി പീനട്ട് ഓയിൽ ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിയാം.

Peanut Ol

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന്: നിങ്ങൾക്ക് ധൈര്യമായി പീനട്ട് എണ്ണ ഉപയോ​ഗിക്കാം. നിലക്കടല എണ്ണയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലാണ്, ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.

മുടി വളർച്ചയ്ക്ക്: നിലക്കട എണ്ണയിൽ വിറ്റമിൻ ഇ ഉണ്ട്. ഇത് രോമ കൂപങ്ങളെ ശക്തിപ്പെടുത്താനും തലമുടിയിൽ ഉണ്ടാകുന്ന പൊട്ടലുകളെ പ്രതിരോധിക്കാനും സഹായിക്കുന്നതാണ്. പീനട്ട് ഓയിൽ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് താരൻ ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡ് ഉണ്ട്. ഈ ഫ്റ്റി ആസിഡ് കേട് വന്ന മുടിയിഴകളെ പുന:സ്ഥാപിക്കുന്നതിന് സഹായകമാവും പുതിയ മുടി വളരാനും സഹായകമാകും.

അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കും: മുഖത്ത് പ്രായം തോന്നുന്നത് വൈകിപ്പിക്കാൻ ഈ എണ്ണ സഹായിക്കും. വിറ്റാമിൻ ഇ നിലക്കടല എണ്ണയിൽ ഉള്ളതുകൊണ്ട് ഗുണകരം ആണ്. കറുത്തപാടുകളും വരകളും, ചുളിവുകളും വിണ്ടു കീറിയ ചർമവും, പി​ഗ്മെന്റേഷനും ഒക്കെ ഇല്ലാതാക്കാൻ ഈ എണ്ണ സഹായിക്കും.

ഇത് വഴി അകാലത്തിൽ ഉണ്ടാവുന്ന വാർദ്ധക്യ ലക്ഷണം ഇല്ലാതാക്കും. പ്രായമാകുന്ന ലക്ഷണം കുറയ്ക്കാൻ വിറ്റാമിൻ സി ആണ് ആവശ്യം. ഇതിനായി കോൾഡ് പ്രസ്സ്ഡ് പീനട്ട് ഓയിൽ ഉപയോഗിക്കാം. കുറച്ച് തുള്ളി പീനട്ട് ഓയിൽ മുഖത്തും കഴുത്തിലും തേക്കാം. അതേസമയം എല്ലാവർക്കും പീനട്ട് ഓയിൽ പിടിക്കണമെന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+