കഴിക്കുന്നതിന് മുമ്പ് മാമ്പഴം അര മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തോളൂ; ഗുണങ്ങൾ ഏറെ!
കഴിക്കുന്നതിന് മുമ്പ് മാമ്പഴം വെള്ളത്തിൽ കുറച്ച് സമയം കുതിർത്ത് വെയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ? മാമ്പഴം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നേവൽക്കാലത്ത് ധാരാളമായി ഉണ്ടാവുന്ന ഒന്നാണ് മാമ്പഴം. രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചില രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവശ്യ പോഷകങ്ങൾ മാമ്പഴത്തിൽ ഉണ്ട്.
മാമ്പഴത്തിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച കൂട്ടിച്ചേർക്കലായിരിക്കും. എന്നാൽ മാമ്പഴം കഴിക്കുന്നതിന് മുമ്പ് കുറച്ച് നേരം വെള്ളത്തിൽ കുതിർത്ത് വെയ്ക്കുന്നത് വളരെ ഗുണം ചെയ്യും. മാമ്പഴം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കഴിക്കുന്നതിന് മുമ്പ് മാമ്പഴം കുതിർത്ത് വെയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ:
ഫൈറ്റിക് ആസിഡ് നീക്കം ചെയ്യും: ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ മാമ്പഴം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കി വെയ്ക്കേണ്ടതാണ്. ശരീരത്തിൽ ചൂട് സൃഷ്ടിക്കുന്ന അധിക ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനായി മാമ്പഴം മുറിക്കുന്നതിന് മുമ്പ് അത് വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക.
പൊടിയും കീടനാശിനികളും നീക്കം ചെയ്യും: മാമ്പഴം വെള്ളത്തിൽ മുങ്ങി വെയ്ക്കുമ്പോൾ മാമ്പഴത്തിന്റെ മുകളിലെ പൊടിയും കീടനാശിനികളും നീക്കം ചെയ്യാൻ സഹായിക്കും. മാമ്പഴം വെള്ളത്തിൽ കുതിർക്കുമ്പോൾ ഈ പദാർത്ഥങ്ങളെ അയവുള്ളതാക്കാനും കഴുകുന്നത് എഴുപ്പമാക്കാനും സഹായിക്കും.
ചൂട് കുറയ്ക്കാൻ സഹായിക്കും: മാമ്പഴം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർ വെയ്ക്കുമ്പോൾ മാമ്പഴത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. മാമ്പുഴം കുറഞ്ഞത് 30 മിനിറ്റെങ്കിലും വെള്ളത്തിൽ കുതിർത്ത് വെയ്ക്കുന്നത് അവയുടെ തെർമോജനിക് ഗുണങ്ങളും ചൂട് ഉൽപ്പാദിപ്പിക്കാനുള്ള പ്രവണതയും കുറയ്ക്കുന്നു.
സോഫ്റ്റ് ആക്കാൻ: മാമ്പഴത്തിന്റെ പൾപ്പും തൊലിയും മൃദുവാക്കാൻ സാഹായിക്കുന്നത് കൊണ്ട് മാമ്പഴം ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുന്നത് നല്ലതാണ്. 30 മിനിറ്റ് മുക്കിവയ്ക്കുന്നത് തൊലി ചെറുതായി മൃദുവാക്കാൻ സഹായിക്കും, ഇത് മാങ്ങ മുറിക്കുന്നത് എളുപ്പമാക്കുന്നു.
വൃത്തിയാക്കാൻ: മാമ്പഴം കഴിക്കുന്നതിന് മുമ്പ് കുതിർത്ത് വെയ്ക്കുന്നത് ശുചിത്വത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. മാമ്പഴം വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ മുകളിലെ പൊടി അല്ലെങ്കിൽ ദോഷകരമായ കണികകൾ ഒഴിവാക്കാൻ സഹായിക്കും. അവ ശരിയായി കഴുകിയില്ലെങ്കിൽ മാമ്പഴത്തിന് പുറത്ത് അഴുക്കുകൾ പോകില്ല..












Click it and Unblock the Notifications