Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവിയിൽ വേവിച്ച ഒരു നെല്ലിക്ക എന്നും ഇങ്ങനെ കഴിക്കൂ; ചർമ്മത്തിലും മുടിയിലും അത്ഭുതം കാണാം

നെല്ലിക്കയുടെ ആരോ​ഗ്യ ​ഗുണത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ, നൂറ്റാണ്ടുകളായി ഔഷധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഒന്നാണിത്. അച്ചറായും ജ്യൂസായും പച്ചയ്ക്കുമൊക്കെ നെല്ലിക്ക കഴിക്കാം. ഇതിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഇരുമ്പ് മുതലായവ ധാരാളം ഉണ്ട്. എന്നാൽ ആവിയിൽ വേവിക്കുമ്പോൾ നെല്ലിക്കയ്ക്ക് വിവിധ ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമോ?

ദിവസവും ഒരു നെല്ലിക്ക ആവിയിൽ വേവിച്ച് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് പറയുന്നത്. വേവിച്ച നെല്ലിക്ക വിറ്റാമിൻ സിയെ സംരക്ഷിക്കുന്നു. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും മുടിയുടെ ആരോ​​ഗ്യത്തിനും ഏറെ നല്ലതാണ്. ഇതിൽ ശക്തമായ ആന്റി ഓക്സിഡന്റുണ്ട്.

amla

ഈ ആന്റി ഓക്സിഡന്റുകൾ ആവിയിൽ നിങ്ങൾ വേവിക്കുമ്പോൾ ഓക്സിഡേറ്റീവ് സ്ട്രസ്, ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ എന്നിവയ്ക്കെതിരെ പോരാടും. മലബന്ധത്തിനും ഇത് പരിഹാരം ആണ്, മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോ​ഗ്യമായ കുടലിനും സഹായകമാണ്. ആവിയിൽ വേവിക്കുന്ന നെല്ലിക്ക ദഹനത്തിനും സഹായിക്കും.

തിളങ്ങുന്ന മുടിക്കും തിളങ്ങുന്ന ചർമ്മത്തിനും ഇത് ​ സഹായിക്കും. നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെയും കൊളാജിന്ഡ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിലൂടെ ആരോ​ഗ്യമുള്ള ചർമ്മത്തിന് സംഭാവന ചെയ്യുന്നു, പതിവായി കഴിക്കുന്നത് സ്വാഭാവിത തിളക്കവും ചർമ്മത്തിന്റെ ഘടനയും മെച്ചപ്പെടുത്തും.

ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തെ സംരക്ഷിക്കും, ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ശരീര ഭാരം നിയന്ത്രിക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കിൽ വേവിച്ച നെല്ലിക്ക സഹായിക്കും.

അമിതമായ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഒരുപാട് ഭക്ഷണം കഴിക്കുന്നതിൽ നിന്നും നിയന്ത്രിക്കും. എന്നും ഓരോ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വർദ്ധിച്ച മെറ്റാ ബോളിസവും വിശപ്പ് നിയന്ത്രിക്കുന്നതും ക്രമേണ നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്നത് സഹായകമാകും. അതേ സമയം സമീകൃതാഹാരവും പതിവ് വ്യായാമവും ഏതൊരു ഭാര നിയന്ത്രണ പദ്ധതിയുടെയും പ്രധാന ഘടകങ്ങളാണ്.

നിരവധി ആരോ​ഗ് ​ഗുണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും ഒരു പോലെയായിരിക്കണം എന്നില്ല. നിങ്ങൾക്ക് പ്രത്യേക അസുഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റം വരുത്തുമ്പോൾ ഡോകറുടെ നിർദ്ദേശം സ്വീകരിക്കുന്നത് മികച്ചതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+