Get Updates
Get notified of breaking news, exclusive insights, and must-see stories!

കഠിനമായ വയറുവേദനയും മാറിക്കോളും; ബ്രേക്ക്ഫാസ്റ്റിനൊപ്പം ചെറിയൊരു കഷണം വാഴപ്പഴം കഴിച്ചോളൂ

വാഴപ്പഴത്തിന് ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു കഷണം വാഴപ്പഴം കൂടി കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണത്തെക്കുറിച്ചറിയാമോ? അതെ ഒരു കഷണം വാഴപ്പഴം കഴിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് വളരെയധികം ​ഗുണങ്ങൾ നൽകും.

ഇതിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 തുടങ്ങിയ സുപ്രധാനമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ അത്ഭുതകരമായ പഴം പ്രഭാതഭക്ഷണത്തിനുള്ള മികച്ച ഓപ്ഷനാണ്, കാരണം ഇത് വേഗത്തിലും സ്വാഭാവികമായും ഊർജ്ജം നൽകുന്നു.

banana

ഉയർന്ന ഫൈബർ കണ്ടന്റ് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനം സു​ഗമമാക്കുകയും ചെയ്യും. ഇത് ദിവസം മുഴുവൻ‌ ഊർജ്ജം നൽകാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനൊപ്പം ഒരു കഷണം വാഴപ്പഴം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്താണെന്ന് നോക്കാം.

ഹാംഗ് ഓവർ മാറ്റും: അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന നിർജ്ജലീകരണം, പൊട്ടാസ്യത്തിന്റെ നഷ്ടം എന്നിവ തടയാൻ വാഴപ്പഴം കൊണ്ട് ഉണ്ടാക്കുന്ന മിൽക്ക് ഷേയ്ക്ക് സഹായിക്കും. ഈ പാനീയം ശരീരത്തെ സുഖപ്പെടുത്തും. ആമാശയത്തിനും നല്ലതാണ്. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

പ്രമേഹം നിയന്ത്രിക്കും: കുറഞ്ഞ ഗ്ലൈസെമിക് ഉള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ഉയർന്ന ഗ്ലൈസെമിക് ഒഴിവാക്കുന്നതിൽ കൂടിയും പ്രമേഹവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കാം. പ്രമേഹ രോ​ഗികൾക്ക് പകുതി നേന്ത്രപ്പഴം ലഘുഭക്ഷണമായും കഴിക്കാം.

ആർത്തവ വേദന: വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ആർത്തവ വേദന ശമിപ്പിക്കുന്നു. ആർത്ത സമയത്ത് വയറു വേദനയുണ്ടെങ്കിൽ ഒരു കഷണം നേന്ത്രപ്പഴം കഴിച്ചാൽ മതി.

സമ്മർദ്ദം കുറയ്ക്കുന്നു: പൊട്ടാസ്യം കാർബോ ഹൈഡ്രേറ്റ്, സെറോടോണിൻ, വിറ്റാമിൻ ബി 6 , ഡോപാമിൻ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട്
വാഴപ്പഴം ആരോഗ്യകരമായ ഭക്ഷണമാണ്. ഈ പോഷകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ടെൻഷൻ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു

എല്ലിന്റെ ആരോ​ഗ്യത്തിന്: വാഴപ്പഴത്തിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. കൂടാതെ ധാരാളം സിലിക്കൺ അടങ്ങിയിട്ടുണ്ട്. ഇത് അരോ​ഗ്യ​കരമായ അസ്ഥികൾക്ക് ​ഗുണം ചെയ്യും. മ​ഗ്നീഷ്യവും ഉണ്ട്. പൊട്ടാസ്യം ശരീരത്തെ ആൽക്കലി നിർമ്മിക്കാൻ സഹായിക്കുന്നു, ഇത് ആസിഡ് ബോസ് - ബേസ് ബാലൻസ് നിയന്ത്രിക്കും എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+