ചർമ്മം തിളങ്ങാനും തടി കുറയ്ക്കാനും ബദാം പാൽ മതി; വീട്ടിൽ ഉണ്ടാക്കാം എളുപ്പത്തിൽ
ബദാമിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? എന്നാൽ ബദാം പാലിന്റെ ഗുണങ്ങൾ അറിയാമോ, പശുവിൻ പാലിന് ബദൽ തേടുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബദാം പാൽ. ബദാം പാൽ ആവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ നൽകുന്നു.
കൂടാതെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വിവിധ ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ ബദാം പാലിനെ സമീകൃതാഹാരത്തിൽ വലിയ കൂട്ടിച്ചേർക്കലാക്കുന്നു.

കൊളസ്ട്രോൾ രഹിതം; കൊളസ്ട്രോൾ രഹിതവും പൂരിത കൊഴുപ്പ് കുറവായതിനാൽ ബദാം പാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽ ഡി എൽ (ലോ സെൻസിറ്റി ലിപ്പോപ്രോട്ടീൻ ) കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. കൂടാതെ ബദാം പാലിൽ വിറ്റിമാൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്സിഡന്റ് ഗുണങ്ങൾക്ക് പേര് കേട്ടതാണ്.
കലോറി കുറവാണ്: പശുവിൻ പാലുമായി താരതമ്യം ചെയ്യുമ്പോൾ കലോറി കുറവാണ്. ഇത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. സസ്യാധിഷ്ഠിതമായതിനാൽ ബദാം പാലിൽ സ്വാഭാവികമായും പാലും ലാക്ടോക്സും അടങ്ങിയിട്ടില്ല. ഇത് ലാക്ടോക്സിനോടും പാലിനോടും അലർജിയുള്ളവർക്ക് ബദാം പാൽ കുടിക്കുന്നതിന് പ്രശ്നമില്ല.
ദഹനത്തിന് ഗുണം ചെയ്യുന്നു: ലാക്ടോസ് അലർജി ഉള്ളവർക്കും, ഡയറി അലർജി ഉള്ളവർക്കും ബാദാം പാൽ ഉപയോഗിക്കാൻ സാധിക്കും. ഇത് ദഹന പ്രശ്നമുള്ളവർക്കും ഗുണകരമാണ്. ബദാം പാലിലെ നാരുകൾ മൊത്തതിലുള്ള ദഹന ആരോഗ്യത്തിന് കാരണമാകും. പശുവിൻ പാൽ ദഹിപ്പിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ബദാം പാലിലേക്ക് മാറാം.
വീട്ടിൽ എങ്ങനെ ബദാം പാൽ ഉണ്ടാക്കുക എന്ന് നോക്കാം
ഒരു കപ്പ് ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. ബാദം ഊറ്റി കഴുകുക. എന്നിട്ട് 4 കപ്പ് വെള്ളത്തിൽ മിനിസമാകുന്നവരെ അടിക്കുക,. ഈ മിശ്രിതം അരിച്ചെടുക്കുക. അരിച്ചെടുത്ത പാൽ വീണ്ടും അടിച്ചെടുക്കുക. ആവശ്യമെങ്കിൽ മധുരം ചേർക്കാം. ഫ്രിഡ്ജിൽ വെയ്ക്കാം. വീട്ടിൽ നിർമ്മിച്ച ബദാം പാൽ അഡിറ്റീവുകളും പ്രിസർവേറ്റീവുകളും ഇല്ല.












Click it and Unblock the Notifications