Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീറ്റ്റൂട്ട് ചേർത്ത് ഓറഞ്ച് ജ്യൂസ്; ചർമ്മത്തിന് പ്രായവും വലിച്ചലും തോന്നിത്തുടങ്ങിയെങ്കിൽ കുടിച്ചോളൂ

ആരോ​ഗ്യവും സൗന്ദര്യവുമൊക്കെ ആരാണ് ആ​ഗ്രഹിക്കാത്തത് അല്ലേ. നല്ല ആരോ​ഗ്യവും ആരോ​ഗ്യമുള്ള ചർമ്മവും വേണമെങ്കിൽ നമ്മൾ ഭക്ഷണത്തിൽ കാര്യമായി ശ്രദ്ധിക്കണം. ആവശ്യത്തിന് ജലാംശം നമ്മുടെ ശരീരത്തിൽ വേണം. ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് വേണ്ടി നമ്മൾ പല ജ്യൂസുകളും നമ്മൾ കുടിക്കാറുണ്ട്.

അത്തരത്തിൽ ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നിങ്ങൾക്ക് സഹായകമാവുന്ന ഒരു ജ്യൂസിനെക്കുറിച്ചാണ് പറയുന്നത്. ഓറ‍ഞ്ച് ബീറ്റ്റൂട്ട് ജ്യൂസ്. വളരെ രുചികരവും പോഷകപ്രദവുമാണ് ഈ ജ്യൂസ്. നല്ല ഉന്മേഷവും നൽകുന്നു. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാനും സാധിക്കും. ശുദ്ധമായ ചേരുവയുമാണ്. ആരോ​ഗ്യത്തിനും ചർമ്മത്തിനും ​ഗുണം ചെയ്യുകയും ചെയ്യും.

juice

സാധരാണ ബീറ്റ്റൂട്ട് ജ്യൂസ് നമ്മൾ ഉണ്ടാക്കാറുണ്ട്, ഓറഞ്ച് ജ്യൂസും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ചേർത്ത് ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ടോ. അതെ ബീറ്റ് റൂട്ട് ഓറഞ്ച് ജ്യൂസ്. ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും.

1. രോ​ഗ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു: ബീറ്റ് റൂട്ട് ഓറഞ്ച് ജ്യൂസ് രോ​ഗ പ്രതിരോധത്തിന് സഹായകമാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. നിങ്ങൾ ആരോ​ഗ്യത്തിന് വേണ്ടി കുടിക്കുന്ന ജ്യൂസുകൾ പോലെ ഈ ജ്യൂസും നിങ്ങളുടെ രോ​ഗ പ്രതിരോധ സംവിധാനത്തിന് സഹായകമാണ്.

ഫ്രീ റാഡിക്കലുകൾ മൂലമൂണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയും. ഇതിനെ ഓക്സിഡേറ്റീവ് സ്ട്രെസ് എന്നാണ് വിളിക്കുന്നത്. ഇത് പ്രതിരോധ ശേഷി കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം, അതിനാൽ, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ കഴിയും.

2. ആരോ​ഗ്യകരമായ ചർമ്മത്തിന് സഹായകമാണ്: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം നമ്മുടെ ചർമ്മ കോശങ്ങളെ മോശമായി ബാധിക്കും. ഓക്സിഡേറ്റ് സ്ട്രസ് കോശങ്ങളെ നശിപ്പിക്കുന്നു, ഇത് ചർമ്മ കോശങ്ങളുടെ പ്രായമാകൽ പ്രകിയയെ ത്വരപ്പെടുത്തും. വിറ്റാമിൻ സി പോലുള്ള ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസിന്റെ ഫലങ്ങൾ കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും.

ഈ ജ്യസ് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ബീറ്റ് റൂട്ട് ചെറുതായി അരിഞ്ഞെടുക്കാം, ഓറഞ്ചും വെള്ളവും ചേർത്ത് അടിക്കാം. നേർപ്പിച്ച് കു
ടിക്കാം. അതേ സമയം, നിങ്ങളുടെ ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്ടറിടെ നിർദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+