ചായയിൽ ആയാലും വെള്ളത്തിലായാലും ഇനി കറുത്ത ഏലക്കയിട്ടോളൂ; ഗുണങ്ങൾ അറിയാം
ഏലക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കറുത്ത ഏലക്കയുടെ ഗുണം അറിയാമോ. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ കറുത്ത ഏലക്ക. നിങ്ങൾ ചായയിലും വെള്ളത്തിലുമൊക്കെ ഏലക്കയിട്ട് കുടിക്കാറില്ലേ. എന്നാൽ ഇനി കറുത്ത ഏലക്ക ഇട്ട് നോക്കു. കറുത്ത ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
1. പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം, ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ രോഗം എന്നിവയുടെ കൂട്ടത്തെയാണ് മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത് . മെറ്റബോളിക് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ മാറ്റാൻ കറുത്ത ഏലം ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയതായാണ് പറയുന്നത്.

2. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: ഇന്റർനാഷണൽ ജേണൽ ഓഫ് കറന്റ് റിസർച്ചിൽ പ്രസിദ്ധീകരിച്ച 2021 ലെ അവലോകനം അനുസരിച്ച്, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കറുത്ത ഏലം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയ്ന്ത്രിക്കാൻ ഇത് സഹായകമാണ്.
3: ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ കറുത്ത ഏലക്കയിൽ ധാരാളമായി ഉണ്ട്. ഇത് ദന്തക്ഷയത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കൾക്കെതിരെ പോരാടുകയും പല്ലുകൾക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു.
4. പ്രമേഹത്തിനെതിരെ പോരാടുന്നു: നിങ്ങളുടെ പേശികൾ, കൊഴുപ്പ്, കരൾ എന്നിവയിലെ കോശങ്ങൾ ഇൻസുലിനോട് നന്നായി പ്രതികരിക്കാത്തതും നിങ്ങളുടെ രക്തത്തിൽ നിന്ന് എളുപ്പത്തിൽ ഗ്ലൂക്കോസ് എടുക്കാൻ കഴിയാത്തതുമാണ് ഇൻസുലിൻ പ്രതിരോധം എന്ന് പറയപ്പെടുന്നത്. കറുത്ത ഏലയ്ക്ക ഫ്രക്ടോസ്-ഇൻഡ്യൂസ്ഡ് ഇൻസുലിൻ പ്രതിരോധത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു, ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും
അൾസറിനെതിരെ പോരാടുന്നു: കറുത്ത ഏലക്ക അൾസറിനെതിരെ പോരാടുന്നു, കറുത്ത ഏലക്കയിൽ ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ അൾസർ സുഖപ്പെടുത്തുന്നതിന് ഫലപ്രദമാണ്.












Click it and Unblock the Notifications