Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും കരിമഞ്ഞൾ കഴിച്ചാലുള്ള ​ഗുണം അറിയാമോ? തിളക്കമുള്ള ചർമ്മം മാത്രമല്ല, ​ വിശദമായി അറിഞ്ഞാലോ

മഞ്ഞളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ നമുക്ക് അറിയാമല്ലോ. എന്നാൽ നിങ്ങൾ കരി മഞ്ഞളിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കറുത്ത മഞ്ഞൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർത്താൽ വളരെയധികം ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുന്നതാണ്. ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററി പദാർത്ഥവുമയാ കുർക്കുമിൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

ആരോ​ഗ്യത്തിനും പ്രതിരോധ ശേഷിക്കും കരി മഞ്ഞൾ സഹായിക്കും. എന്നാൽ പലർക്കും കരി മഞ്ഞളിന്റെഗുണങ്ങളെ കുറിച്ച് അറിയില്ല. വിശദമായി അറിഞ്ഞാലോ. നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യം വർദ്ധിപ്പിക്കുന്ന ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ കരി മഞ്ഞളിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ കറുത്ത മഞ്ഞൾ ഉൾപ്പെടുത്തത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യതഡ്തിന് നിരവധി അത്ഭുതകരമായ ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

sKIN

വേ​ദന സംഹാരി: വേദന സംഹാരിയാണ് കരി മഞ്ഞൾ. വയറ്റിലെ പ്രശ്നങ്ങൾ, ചൊറിച്ചിൽ, പല്ലുപ വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കറുത്ത മഞ്ഞൾ പ​രിഹാരമാണ്. എന്നാൽ ഇത് ശ്രദ്ധയോടെ ഉപയോ​ഗിക്കണം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം: എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനനാളത്തിന്റെ വീക്കം കുറയ്ക്കുന്നതിലൂടെ ദഹനത്തിന്റെ ആരോ​ഗ്യത്തിന് ഇത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ശരീര ഭാരം കുറയ്ക്കാനും ഈ കറുത്ത മഞ്ഞൾ സഹായിക്കുമെന്നാണ് പറയുന്നത്. വേദന, ദഹനക്കേട്, എന്നീ പ്രശ്നങ്ങൾക്കും കറുത്ത മഞ്ഞൾ പരിഹാരമാണ്, മൊത്തത്തിലുള്ള ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുകയും കോശ്വാജ്വലന കുടൽ രോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: കറുത്ത മഞ്ഞൾ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നം ആണ്. ഇത് നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന് സഹായകം ആണ്. ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നു. അതോടൊപ്പം അപകടകരമായ അണുക്കളുടെ വളർച്ച തടയാനും സഹായിക്കുന്നു. സോറിയാസിസ്, മുഖക്കുരു, എക്സിമ എന്നിവ ഉൾപ്പെടെ ഉള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

മെച്ചപ്പെട്ട പ്രതിരോധശേഷി; പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. കറുത്ത മഞ്ഞളിലെ ആന്റി ഓക്സിഡന്റുകൾ അതിന്റെ പ്രതിരോധ ഉത്തേജക ​ഗുണങ്ങൾ കൂട്ടും. അണുബാധകൾക്കും രോ​ഗങ്ങൾക്കും എതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു

കറുത്ത മഞ്ഞൾ പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി മൊത്തത്തിൽ ശക്തിപ്പെടുത്താനും പൊതുവായ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സാധാരണ അണുബാധകളെ ഫലപ്രദമായി തടയാനും സഹായിക്കുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+