രാവിലെ തന്നെ ഏലക്കയിട്ട ചായ കുടിച്ചോളു; ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഉണ്ട് ഗുണം
രാവിലെ എഴുന്നേറ്റാൽ ഒരു ചായ നിർബന്ധം ഉള്ളവരായിരിക്കും ഭൂരിഭാഗവും. ചിലർ കട്ടൻ കുടിക്കും, ചിലൽ പാൽ ചായ കുടിക്കും. ചിലരെങ്കിലും ചായയിൽ ഏലക്കായ ഇട്ട് കുടിക്കും. നല്ല മണവും രുചിയും നൽകുന്ന ഒന്നാണ് ഏലക്ക. ഇത് മാത്രമല്ല ഏലക്കയിട്ട ചായ കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. വിശദമായി അറിഞ്ഞാലോ.
അൾസർ ഉൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾക്ക് പരിഹാരം: ഏലക്കായ ചായ കുടിക്കുന്നത് ദഹനത്തിന് ഏറെ ഗുണം ചെയ്യും. അസ്വാസ്ഥ്യം, ഓക്കാനം, ഛർദ്ദി എന്നിവ ലഘൂകരിക്കാൻ സഹായകമാണ്. അതുപോലെ അസിഡിറ്റിക്കും ഏലയ്ക്ക ഗുണം ചെയ്യും. അൾസർ ചികിത്സിക്കുന്നതിനുള്ള ഏലക്കയുടെ കഴിവ്, വയറ്റിലെ അസ്വസ്ഥതകൾ ലഘൂകരിക്കാനുള്ള ഏലക്കയുടെ കഴിവ് വ്യക്തമാക്കുന്നു.

കാവിറ്റി തടയാനും വായ്നാറ്റം പരിഹരിക്കാനും കഴിയും: പല്ലിന്റെ ആരോഗ്യത്തിന് ഏലക്ക കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം വായയിൽ തങ്ങി നിൽക്കുന്ന മണം പോകാൻ ഏലക്ക ചവയ്ക്കാറുണ്ട്. വായനാറ്റത്തിനും ഏലക്ക നല്ലൊരു പരിഹാരമാണ്. ഓറൽ ബാക്ടീരികളെ ചെറുക്കാനുള്ള കഴിവ് ഏലയ്ക്കക്ക് ഉണ്ട്.
ചർമ്മത്തിന് ഏലക്കയുടെ ഗുണങ്ങൾ: ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് ഏലക്ക കൊണ്ട് ഏറെ ഗുണങ്ങൾ ഉണ്ട്. ഏലക്കയിലെ അവശ്യ എണ്ണകൾ ചർമ്മത്തിന്റെ നിറവ്യത്യാസത്തിൽ നിന്ന് മുക്തി നേടാനും തിളക്കമുള്ള ചർമ്മം നൽകാനും നിങ്ങളെ സഹായിക്കും. ഇത് ഫേസ് പാക്ക് ആയി ഉപയോഗിക്കുകയും ചെയ്യാം,
മുടിക്ക് ഏലക്കയുടെ ഗുണങ്ങൾ: മുടി ദുർബലമാകുമ്പോൾ മാത്രമേ മുടി കൊഴിച്ചിൽ തുടങ്ങുകയുള്ളൂ. മുടിയുടെ വേരുകൾ ശക്തമാക്കാൻ ഏലയ്ക്ക വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. ആയുർവേദത്തിൽ ഹെർബൽ ഓയിലിന്റെ അവശ്യ ഘടകമായാണ് ഏലം കണക്കാക്കുന്നത്. കൂടാതെ, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളും കണ്ടെത്തിയിരിക്കുന്ന ഏലയ്ക്കയിൽ ഉണ്ട്. അതിനാൽ മുടിക്ക് കേടുപാടുകൾ വരുത്തുന്നത് ഒഴിവാക്കാൻ സഹായിക്കും.
ഏലക്ക ചായ ഉണ്ടാക്കുന്നത് എങ്ങനെ?
ഏലക്ക ചായ ഉണ്ടാക്കുന്നതിനുള്ള ഒരു ലളിതമായ പാചകക്കുറിപ്പ് ഇതാ
പാചകക്കുറിപ്പ്:
ഒരു പാത്രത്തിൽ അരക്കപ്പ് പാലും പഞ്ചസാരയും രുചിക്കനുസരിച്ച് ചേർക്കുക.
തിളച്ചു വന്നതിനു ശേഷം ഏലക്കയും ചായപ്പൊടിയും ചേർക്കുക.
ഇത് 3 മിനിറ്റ് തിളപ്പിക്കാം, എന്നിട്ട് സ്റ്റൗവിൽ നിന്ന് മാറ്റി നിങ്ങളുടെ ചായക്കപ്പിൽ അരിച്ചെടുക്കുക. നല്ല രുചിയുള്ള ചായ കുടിക്കുകയും ചെയ്യാം ആരോഗ്യ ഗുണങ്ങൾ നേടുകയും ചെയ്യാവുന്നത് ആണ്.












Click it and Unblock the Notifications