Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും ഈ ഇല ചവയ്ക്കൂ; വയറുവേദനയ്ക്കും വയറ്റിലെ ഉരുണ്ടുകയറ്റത്തിനും ഉൾപ്പെടെ പരിഹാരം

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ പലർക്കും ഇലക്കറിയും പച്ചക്കറിയും കഴിക്കാൻ മടിയാണ്. എങ്ങനെയാണ് പച്ചക്കറി മാത്രം കൂട്ടി മാത്രം ഭക്ഷണം കഴിക്കുക എന്നാണ് പലരും ചോദിക്കുന്നത്.

എന്നാൽ ചില ഇലകൾ ഭക്ഷണത്തിനൊപ്പം ഒന്നും കഴിക്കേണ്ട ചുമ്മാ ചവച്ചാൽ തന്നെ ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും. അത്തരത്തിൽ ഉള്ള ഒരു ഇലയാണ് അയമോദകം. എരിവും ചെറിയ തരിപ്പുമുള്ള വ്യത്യസ്തമായ രുചിയാണ് അയമോദകത്തിന്.

ayamodhkam

ഇത് രുചി വർദ്ധിപ്പിക്കുന്നതിന് വിവിധ വിഭവങ്ങളിൽ ഉപയോഗിക്കുന്നതിനു പുറമേ, ദഹനം മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഉപയോ​ഗിക്കുന്നു. അയമോദകത്തിന്റെ ഇല ചവയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അയമോദകത്തിന്റെ ചില ​ഗുണങ്ങൾ അറിയാം..

വയറുവേദനയ്ക്ക് പരി​ഹാരം: വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ അയമോദകം സഹായിക്കുന്നു. വയറുവേദന ശമിപ്പിക്കാൻ അയമോ​ദകത്തിന്റെ ഇലകൾ ചവച്ചരച്ചാലും മതി. ആർത്തവ സമയത്തുള്ള വയർ വേദന ശമിപ്പിക്കാനും ഈ ഇലകൾ സഹായിക്കുന്നു. വയറുവേദനയും അസിഡിറ്റി പ്രശ്നങ്ങളും ലഘൂകരിക്കാൻ ഇത് പലപ്പോഴും കല്ല് ഉപ്പും ചെറുചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്നു.

വീക്കം കുറയ്ക്കും: അയമോ​ദക ഇലകൾ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ നിറഞ്ഞതാണ്. അതിനാൽ പതിവായ് ചവയ്ക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കും.

വായിലെ ബാക്ടീരിയ വളർച്ചയെ നിയന്ത്രിക്കും: അയമോ​ദകത്തിന്റെ ഇലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ ഇലകൾ ചവയ്ക്കുന്നത് വായിലെ ബാക്ടീരിയകളുടെ വളർച്ചയെ നിയന്ത്രിക്കുകയും വായിലെ ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റവും കുറയ്ക്കുകയും ചെയ്യും. അതിനുപുറമെ, ഇത് ഒരു മൗത്ത് ഫ്രെഷനറായി പ്രവർത്തിക്കുന്നു. വായ നല്ല ഫ്രഷായിയിരിക്കും.

ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു: ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്ന എക്സ്പെക്ടറന്റ് ഗുണങ്ങൾ ഈ ഇലകളിലുണ്ട്. മൂക്കിലൊപ്പിൽ നിന്നും തൊണ്ടവേദനയിൽ നിന്നും ആശ്വാസം നൽകുന്നു.

ശ്വസനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു: അയമോദകത്തിന്റെ ഇലകളിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തൈമോൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട്, പതിവായി ചവയ്ക്കുമ്പോൾ, ഈ ഇലകൾ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കും എന്നാണ് പറയുന്നത്.

വൻതോതിലുള്ള വായു മലിനീകരണത്തിന് പേരുകേട്ട നഗരങ്ങളിൽ അല്ലെങ്കിൽ ദുർബലമായ ശ്വസനവ്യവസ്ഥയുള്ള രോഗികൾ, അയമോദകത്തിന്റെ ഇല ചവയ്ക്കുന്നത് നല്ലതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+