വയറ്റിലെ ഉരുണ്ടുകയറ്റത്തിനും മലബന്ധത്തിനും വരെ പരിഹാരം; സപ്പോട്ട ചില്ലറക്കാരനല്ല
ചിക്കുഅല്ലെങ്കിൽ സപ്പോട്ട നല്ല മധുരമുള്ള ഒരു പഴമാണ് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒരു പഴം കൂടിയാണ്. സപ്പോട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? ധാരാളം അവശ്യ പോഷകങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതായത് ഡയറ്ററി ഫൈബർ, വിറ്റാമിൻ എ, സി എന്നവയൊക്കെ സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സപ്പോട്ട സഹായിക്കും.
ചിക്കുവിലെ ഉയർന്ന നാരുകൾ ശരീരഭാരം കുറയ്ക്കാനും ദഹനം , ആരോഗ്യമുള്ള ചർമ്മം, ജലാംശം, തിളക്കം എന്നിവ നൽകാനും സഹായകമാണ്. ശൈത്യകാലത്ത് സപ്പോട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

നല്ലൊരു മരുന്നാണ്: ചുമ. വയറിളക്കം, ജലദോഷം എന്നിവയക്കുള്ള പരിഹാരമാണ് സപ്പോട്ട ചെടിയുടെ ഇലകൾ. സപ്പോട്ട ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. സപ്പോട്ട ചെടിയുടെ പുറംതൊലി പ്രകൃതിദത്ത വയറുകടിക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു.
നാരുകളാണ് സമ്പുഷ്ടമാണ്: സപ്പോട്ടയിൽ ധാരാളം ഉയർന്ന നാരുകളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും സപ്പോട്ട കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയുന്നത്.
പോഷകങ്ങൾ നിറഞ്ഞത്: സപ്പോട്ടയിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളാജൻ സിന്തസിസ്, രക്ത സമ്മർദ്ദം കുറയക്കാൻ സഹായിക്കും. അണുബാധയ്ക്കെതിരെ പോരാടും. മുറിവ് ഉണക്കാനും സപ്പോട്ട ഗുണം ചെയ്യും. വിറ്റാമിൻ സി പോലെയുള്ള പ്രധാനപ്പെട്ട വിറ്റാമിനുകളുടേയും ധാതുക്കളുടേയും മികച്ച ഉറവിടമാണ് സപ്പോട്ട. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇതിൽ ധാരാളം ഉണ്ട്.
മലബന്ധം: സപ്പോട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രധാവമായും മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നതാണ്. വൻ കുടലിലെ മ്യൂസിക്കോൽ മെംബറേൻ ശക്തിപ്പെടുത്തുകയും ഇത് അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്: ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് സപ്പോട്ട. ക്വെർസെറ്റിൻ, ഗാലിക് ആസിഡ് തുടങ്ങിയ ആന്റി ഓക്സിഡന്റ് പദാർത്ഥങ്ങൾ സപ്പോട്ടയുടെ സത്തിൽ കാണപ്പെടുന്നു. ഈ പദാർത്ഥങ്ങൾ സെല്ലുലാർ അപചയത്തിനും ശ്വാസകോശം, ഹൃദയം തുടങ്ങി വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്ന രോഗകാരികൾ, വൈറസുകൾ, ഫ്രീ റാഡിക്കലുകൾ എന്നിവയിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നുലെന്നും ആണു പറയുന്നത്.












Click it and Unblock the Notifications