ഭക്ഷണത്തിന് ശേഷം നെയ്യും ശർക്കരയും ചേർത്തൊരു കോമ്പോ; ഇങ്ങനെ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ എന്തെങ്കിലും മധുരം കഴിക്കുന്ന ഒരു സ്വഭാവം പലർക്കും ഉണ്ടാവും. ഇത് അത്ര മോശം കാര്യമൊന്നുമല്ല. നിങ്ങൾ സമൃദ്ധമായി ഭക്ഷണം കഴിച്ച ശേഷം നെയ്യും ശർക്കരയും കഴിച്ചാൽ ആരോഗ്യത്തിന് ചില ഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. നിങ്ങളുടെ ഭക്ഷണത്തിനു ശേഷമുള്ള ദിനചര്യയിൽ ഈ കോമ്പിനേഷൻ ഉൾപ്പെടുത്തുന്നതിന്റെ അവിശ്വസനീയമായ ചില ഗുണങ്ങൾ ഇതാ:
ദഹനത്തിന് സഹായിക്കും: നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്ന ഒരു ഫാറ്റി ആസിഡ് ആണ്. വളരെയധികം ഭക്ഷണം കഴിച്ച ശേഷം ചെറിയ അളവിൽ നെയ്യ് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. ശർക്കര ആണെങ്കിൽ ദഹന പ്രക്രിയയെ സഹായിക്കുന്ന ദഹന എൻസൈമുകൾക്ക് പേരുകേട്ടതാണ്.

രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കുന്നു: ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് വിപരീതമായി ശർക്കരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്. മാത്രമല്ല ഊർജ്ജം സാവധാനത്തിൽ പുറത്തുവിടുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുള്ള നെയ്യുമായി ഈ ശർക്കര ചേരുമ്പോൾ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെത്താനും പെട്ടെന്ന് വർദ്ധിക്കുന്നത് തടയാനും സഹായിക്കും.
പോഷകങ്ങളാൽ സമ്പുഷ്ടമാണ്: പോഷകങ്ങളാൽ സമ്പന്നമാണ് നെയ്യ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ഉറവിടം ആണ് നെയ്യ്. എ, ഇ, ഡി, ഇരുമ്പ് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ശർക്കരയുമായി ഇത് സംയോജിപ്പിക്കുമ്പോൾ പോഷകങ്ങൾ നിറഞ്ഞ ഒന്നായി മാറുന്നു. പ്രതിരോധശേഷി, അസ്ഥികളുടെ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ആന്റി - ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ: ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ നെയ്യിലുണ്ട്. ശർക്കര അതിന്റെ ആന്റി ഓക്സിഡന്റുകളാൽ ഈ വിരുദ്ധ ആന്റി ഇൻഫ്ലമേറ്ററി ഫലത്തെ കൂടുതൽ പിന്തുണയ്ക്കും. വളരെയധികം ഭക്ഷണം കഴിച്ച് ശേഷം ഈ കോമ്പിനേഷൻ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
നെയ്യും ശർക്കരയും ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെങ്കിലും ഇവ കഴിക്കുമ്പോൾ മിതത്വം പ്രധാനമാണ്. ചെറിയ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം, പ്രത്യേകിച്ച് നെയ്യിന്റെ കലോറി കണ്ടന്റ് കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വ്യക്തികൾക്കനുസരിച്ച് ഇത് മാറുന്നതാണ്. ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ തീർച്ചയായും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കും












Click it and Unblock the Notifications