ചർമ്മത്തിനും ആരോഗ്യത്തിനും മല്ലിയില; ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും; എന്നും കഴിച്ചോളൂ
വീട്ടിൽ കറികൾ തയ്യാറാക്കുമ്പോൾ സാധാരണയായി ചേർക്കുന്ന ഒന്നാണ് മല്ലിയില. നല്ല മണവും നല്ല രുചിയുമാണ് മല്ലിയിലയ്ക്ക്. അത് മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ഇല. പൂരിത കൊഴുപ്പ് വളരെ കുറവായ 11 അവശ്യ എണ്ണകൾ അടങ്ങിയ ഒരു അത്ഭുത സസ്യമാണ് മല്ലിയില
മല്ലിയിലയിൽ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എൻ ഐ എൻ അനുസരിച്ച്, 100 ഗ്രാം മല്ലിയിലയിൽ 31 കിലോ കലോറി, 2 ഗ്രാം കാർബോഹൈഡ്രേറ്റ്, 4 ഗ്രാം പ്രോട്ടീൻ, 0.7 ഗ്രാം കൊഴുപ്പ്, 146 മില്ലിഗ്രാം കാൽസ്യം, 5.3 മില്ലിഗ്രാം ഇരുമ്പ്, 4.7 ഗ്രാം നാരുകൾ, 24 മില്ലിഗ്രാം വിറ്റാമിൻ സി, 635 മില്ലിഗ്രാം വിറ്റാമിൻ എ എന്നിവ ഉൾക്കൊള്ളുന്നു.

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങൾ:
ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: മല്ലിയലയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കൽസിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ മല്ലിയിലയ്ക്കുണ്ട്. അത് കൊണ്ട് എണ്ണമയമുള്ള ചർമ്മത്തിനും മല്ലിയില പ്രതിവിധിയായി പ്രവർത്തിക്കുന്നതാണ്. ചർമ്മത്തെ ശമിപ്പിക്കാനും തണുപ്പിക്കാനും സഹായിക്കുന്ന ആന്റിമൈക്രോബയൽ, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഏജന്റ് കൂടിയാണ് ഈ മല്ലിയില.
ദഹനത്തിനും കുടലിനും: മല്ലിയില കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ദഹനവ്യലസ്ഥയിലെ തകരാറുകൾക്കെതിരെയും കുടൽ രോഗങ്ങൾക്കെതിരേയും പ്രവർത്തിക്കും. വയറിന്റെ ആരോഗ്യത്തിനും മല്ലയില ഏറെ നല്ലതാണ്.
കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം: കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് മല്ലിയില. മല്ലിയിലയിൽ ഫ്ലേവനോയ്ഡുകളും ആൽക്കനോയിഡുകളും അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിനും ആരോഗ്യത്തിനും ഉപയോഗിക്കേണ്ടത്:
ചർമ്മത്തിന്, മല്ലിയില പേസ്റ്റ് ഉണ്ടാക്കി ചർമ്മത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. വിറ്റാമിനുകളുടെയും ധാതുക്കളുടെയുംശുപാർശിത അളവ് ലഭിക്കുന്നതിന് സഹായിക്കുന്നതിന് മല്ലിയില ജ്യൂസ് സഹായകരമാണ്. ഒരു ദിവസം ഒരു ഗ്ലാസ് ജ്യൂസ് കഴിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ നിങ്ങളുടെ ബട്ടർ മിൽക്ക് ഗ്ലാസിൽ 1 അല്ലെങ്കിൽ 2 ടീസ്പൂൺ ജ്യൂസ് ചേർക്കുക












Click it and Unblock the Notifications